in ,

ബ്ലാസ്റ്റേഴ്സിന് കൊൽക്കത്തയിൽ ഞെട്ടിക്കുന്ന തോൽവി..

ചരിത്രവിജയം ലക്ഷ്യമാക്കി ഹോം സ്റ്റേഡിയമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലിറങ്ങിയ പോയന്റ് ടേബിളിലെ പിൻനിരക്കാരായ ഈസ്റ്റ്‌ ബംഗാളിനെ നേരിടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി

ചരിത്രവിജയം ലക്ഷ്യമാക്കി ഹോം സ്റ്റേഡിയമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലിറങ്ങിയ പോയന്റ് ടേബിളിലെ പിൻനിരക്കാരായ ഈസ്റ്റ്‌ ബംഗാളിനെ നേരിടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി.

ഹോം സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഈസ്റ്റ്‌ ബംഗാൾ ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്ക് ഓഫ് കുറിച്ച മത്സരത്തിൽ ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തോട് അടുക്കവേ 77-മിനിറ്റിൽ ഈസ്റ്റ്‌ ബംഗാളിന്റെ സൂപ്പർ താരം ക്ലീറ്റൻ സിൽവ നേടുന്ന ഒരു ഗോൾ ഈസ്റ്റ്‌ ബംഗാളിന് ലീഡും തുടർന്ന് വിജയവും സമ്മാനിച്ചു. ഇതിനിടെ ഈസ്റ്റ്‌ ബംഗാൾ താരം റഹ്മാന് 95-മിനിറ്റിൽ റെഡ് കാർഡ് ലഭിച്ചു.

മത്സരം വിജയിച്ചതോടെ പോയന്റ് ടേബിളിൽ 15പോയന്റുള്ള ഈസ്റ്റ്‌ ബംഗാൾ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് 28 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.

ഞാൻ ബാഴ്സലോണയിലേക്ക് തിരിച്ച് പോകും കാരണം അത് എനിക്ക് രണ്ടാം വീടാണ്:മെസ്സി

ഐഎസ്എലിൽ ഇനിയും തുടരും, സൂപ്പർ താരത്തിന് 2028വരെ പുതിയ കരാർ?