in , , ,

LOVELOVE OMGOMG

ഞാൻ ബാഴ്സലോണയിലേക്ക് തിരിച്ച് പോകും കാരണം അത് എനിക്ക് രണ്ടാം വീടാണ്:മെസ്സി

മെസിയെന്ന കൊച്ചുപയ്യനെ ഇന്നുകാണുന്ന ലോകചാമ്പ്യനാക്കി മാറ്റിയതില്‍ എഫ്.സി ബാഴ്‌സലോണ എന്ന ക്ലബ്ബ് വഹിച്ച പങ്ക് ചെറുതല്ല. 2004 മുതല്‍ പന്തുതട്ടിയ ബാഴ്‌സയില്‍ നിന്നും 2021ല്‍ നിറകണ്ണുകളോടെയാണ് താരം പാരീസ് സെന്റ് ജർമനിലെക്ക് തന്നെ സ്വയം പറിച്ചുനട്ടത്.

മെസിയെന്ന കൊച്ചുപയ്യനെ ഇന്നുകാണുന്ന ലോകചാമ്പ്യനാക്കി മാറ്റിയതില്‍ എഫ്.സി ബാഴ്‌സലോണ എന്ന ക്ലബ്ബ് വഹിച്ച പങ്ക് ചെറുതല്ല. 2004 മുതല്‍ പന്തുതട്ടിയ ബാഴ്‌സയില്‍ നിന്നും 2021ല്‍ നിറകണ്ണുകളോടെയാണ് താരം പാരീസ് സെന്റ് ജർമനിലെക്ക് തന്നെ സ്വയം പറിച്ചുനട്ടത്.

മെസി പി.എസ്.ജിയിലേക്കെത്തിയ നിമിഷം മുതല്‍ താരത്തിന്റെ തിരിച്ചുവരവിനായിട്ടാണ് ഓരോ ബാഴ്‌സലോണ ആരാധകനും കാത്തിരിക്കുന്നത്. തനിക്ക് തന്റെ വേരുകളിലേക്ക് തന്നെ മടങ്ങി പോകാന്‍ ആഗ്രഹമുണ്ടെന്നും മെസി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ കരിയര്‍ അവസാനിച്ചതിന് ശേഷം ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചുമടങ്ങണമെന്ന് പറയുകയാണ് മെസി. ആല്‍ബിസെലസ്റ്റ് ടോക്കിലായിരുന്നു മെസി ഇക്കാര്യങ്ങള്‍ പറഞ്ഞത്.‘എന്റെ കരിയര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബാഴ്‌സലോണയിലേക്ക് മടങ്ങും, കാരണം അത് എന്റെ വീട് തന്നെയാണ്,’ എന്നായിരുന്നു കറ്റാലന്‍മാരുടെ പാളയത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ച് മെസി പറഞ്ഞത്.

2004 മുതല്‍ 2021 വരെയുള്ള 17 വര്‍ഷക്കാലം മെസി ബാഴ്‌സലോണക്കൊപ്പമായിരുന്നു. ക്ലബ്ബിനായി ഗോളടിച്ചും കിരീടങ്ങള്‍ നേടിക്കൊടുത്തും യൂറോപ്പിന്റെ രാജകുമാരനായിട്ടായിരുന്നു ബാഴ്‌സയില്‍ മെസിയുടെ വളര്‍ച്ച.ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു ബാഴ്‌സയിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം മെസി വ്യക്തമാക്കിയത്. ഫ്രാന്‍സിനെതിരായ കലാശപ്പോരാട്ടത്തില്‍ എന്തെങ്കിലും ഓര്‍മകള്‍ ബാക്കിയാക്കിയിരുന്നോ എന്ന ചോദ്യത്തിന് സ്‌പെയ്‌നിലെ ഓര്‍മകളായിരുന്നു ബാക്കിയാക്കിയതെന്നായിരുന്നു താരത്തിന്റെ മറുപടി.മെസ്സിയുടെ ബാഴ്‌സലോണയിലേക്ക് ഉള്ള തിരിച്ചുവരവിനായി ലോകത്തെ ഓരോ ഫുട്ബോൾ പ്രേമിയും കാത്തിരിക്കുകയാണ് അത് ഉടൻ തന്നെ സംഭവിക്കും എന്നാണ് മെസ്സിയുടെ വാക്കുകൾ തരുന്ന സൂചന.

ലീഗ് വണ്ണില്‍ ടൗലോസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നിലവില്‍ 21 മത്സരത്തില്‍ നിന്നും 16 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 51 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പി.എസ്.ജി. 29 പോയിന്റുമായി 12ാം സ്ഥാനത്താണ് ടൗലോസ്.

മാഞ്ചസ്റ്റർ സിറ്റി മുംബൈ സിറ്റി മത്സരത്തിന് വേദി ഒരുങ്ങുന്നു

ബ്ലാസ്റ്റേഴ്സിന് കൊൽക്കത്തയിൽ ഞെട്ടിക്കുന്ന തോൽവി..