in , , , , , ,

മാഞ്ചസ്റ്റർ സിറ്റി മുംബൈ സിറ്റി മത്സരത്തിന് വേദി ഒരുങ്ങുന്നു

ലോക പ്രശസ്ത ഫുട്‍ബോൾ ക്ലബും പ്രിമീയർ ലീഗ് വമ്പന്മാരുമായ മാഞ്ചസ്റ്റർ സിറ്റിയും ഐ സ് എലിലെ മികച്ച ക്ലബും ലീഗ് ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എ ഫ് സി യും തമ്മിൽ ഒരു സന്നാഹ മത്സരത്തിന് ഒരുങ്ങുന്നു

മാഞ്ചസ്റ്റർ സിറ്റി മുംബൈ സിറ്റി മത്സരത്തിന് വേദി ഒരുങ്ങുന്നു

ലോക പ്രശസ്ത ഫുട്‍ബോൾ ക്ലബും പ്രിമീയർ ലീഗ് വമ്പന്മാരുമായ മാഞ്ചസ്റ്റർ സിറ്റിയും ഐ സ് എലിലെ മികച്ച ക്ലബും ലീഗ് ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എ ഫ് സി യും തമ്മിൽ ഒരു സന്നാഹ മത്സരത്തിന് ഒരുങ്ങുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വരുന്ന പ്രീ സീസണിൽ മാഞ്ചസ്റ്റർ സിറ്റി അവരുടെ പ്രീ സീസൺ ടൂർ ഇന്ത്യയിലേക്ക് ആക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‍ബോൾ ക്ലബ്ബിൽ ഒന്നായ മുംബൈ സിറ്റി എ ഫ് സി യുമായി ഒരു പ്രീ സീസൺ മത്സരം കളിക്കും എന്നും റിപ്പോർട്ട് വരുന്നു.

നിലവിൽ ഐ സ് എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഒരു വലിയ മുന്നേറ്റം നടത്തുകയാണ് മുംബൈ.ഈ സീസണിൽ ഇതുവരെ അവർ ഒരു തോൽവി പോലും അറിഞ്ഞിട്ടില്ല എന്നതും ഒരു റെക്കോർഡാണ്.ഡെസ് ബക്കിങ് ഹാം പരിശീലിപ്പിക്കുന്ന മുംബൈ അവരുടെ ഐ സ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു പ്രകടനമാണ് നടത്തുന്നത്.

വിദേശ താരങ്ങളോടപ്പം തന്നെ ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനമാണ് മുംബൈക്ക് വേണ്ടി നടത്തുന്നത് അതിൽ എടുത്ത് പറയണം ലാലിയൻ സുവാല ചാങ്‌തെയുടെ മികച്ച ഫോം നിലവിൽ ഐ സ് എൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മുന്നിലാണ് ചാങ്‌തെ.9 ഗോളുകളാണ് നിലവിൽ ചാങ്‌തെ മുംബൈക്ക് വേണ്ടി നേടിയത്.

ഇന്ത്യൻ ഫുട്‍ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു മത്സരമാവും ഇത്.ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്ക് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബിന്റെ കളി നേരിട്ട് കാണാൻ സാധിക്കും.നിലവിൽ ഇത്തരത്തിൽ ഒരു മത്സരത്തിന് സാധ്യതകൾ ഏറെയാണ്.

ട്രാ.മാർക്കറ്റിൽ പണമൊഴുക്കുന്ന മുംബൈ സിറ്റി, മോഹൻ ബഗാൻ.. ബ്ലാസ്റ്റേഴ്‌സ് കോച്ചിന് പറയാനുള്ളത്..

ഞാൻ ബാഴ്സലോണയിലേക്ക് തിരിച്ച് പോകും കാരണം അത് എനിക്ക് രണ്ടാം വീടാണ്:മെസ്സി