in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ട്രാ.മാർക്കറ്റിൽ പണമൊഴുക്കുന്ന മുംബൈ സിറ്റി, മോഹൻ ബഗാൻ.. ബ്ലാസ്റ്റേഴ്‌സ് കോച്ചിന് പറയാനുള്ളത്..

മുംബൈ സിറ്റി എഫ്സിയും എടികെ മോഹൻ ബഗാനും ട്രാൻസ്ഫർ മാർക്കറ്റിൽ ഒരുപാട് പണം ചെലവഴിക്കുന്നതിനെ കുറിച്ച് മറ്റു ടീമുകളുടെ പരിശീലകന്മാർ സംസാരിച്ചിരുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ഇതിനെ കുറിച്ച് ഈസ്റ്റ്‌ ബംഗാളിനേതിരായ മത്സരത്തിനു മുൻപ് നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.

മുംബൈ സിറ്റി എഫ്സിയും എടികെ മോഹൻ ബഗാനും ട്രാൻസ്ഫർ മാർക്കറ്റിൽ ഒരുപാട് പണം ചെലവഴിക്കുന്നതിനെ കുറിച്ച് മറ്റു ടീമുകളുടെ പരിശീലകന്മാർ സംസാരിച്ചിരുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ഇതിനെ കുറിച്ച് ഈസ്റ്റ്‌ ബംഗാളിനേതിരായ മത്സരത്തിനു മുൻപ് നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ചു.

“എല്ലാ ക്ലബ്ബുകളും പുതിയ കളിക്കാരെ ഉത്പാദിപ്പിക്കാൻ തുടങ്ങണം. ഒരു ചെറിയ കൂട്ടം കളിക്കാർ മാത്രമേ വിപണിയിൽ ലഭ്യമുള്ളൂ, അവർ ഓരോരുത്തർക്കും ഒരു വിലയുണ്ട്.”

“അതിനാൽ, ക്ലബുകൾ പുതിയ താരങ്ങളെ ഉൽപ്പാദിപ്പിക്കണം. അത് ചെയ്യുന്നില്ലെങ്കിൽ, ഈ ചെറിയ കൂട്ടം കളിക്കാർ മാത്രമേ എല്ലായിപ്പോഴും ലഭ്യമാകൂ, ഒരു ചോയ്‌സ് മാത്രമേയുണ്ടാകൂ. അതിന് വലിയ പണം നൽകണം.” – ഇവാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

ബ്ലാസ്റ്റേഴ്സിന് ദുഃഖവാർത്ത, രണ്ട് സൂപ്പർ താരങ്ങൾ കളിക്കാനില്ലെന്ന് പരിശീലകൻ..

മാഞ്ചസ്റ്റർ സിറ്റി മുംബൈ സിറ്റി മത്സരത്തിന് വേദി ഒരുങ്ങുന്നു