in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത😅; ഈസ്റ്റ്‌ ബംഗാളിന്റെ രണ്ട് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ പ്ലേഓഫ്‌ യോഗ്യതയുടെ വക്കിലെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ്‌ ബംഗാളിനെതിരായ ബുധനാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റ് നേടിയാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് യോഗ്യത ഉറപ്പിക്കാം.

നിലവിൽ ഒട്ടേറെ പ്രതിസന്ധിയുമായാണ് പോയിന്റ് ടേബിളിൽ 11ആം സ്ഥാനത്തുള്ള ഈസ്റ്റ്‌ ബംഗാൾ ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. ഇതിൽ എടുത്ത് പറയേണ്ടതാണ് സൂപ്പർ താരങ്ങളുടെ പരിക്ക്.

പരിക്കിനെ തുടർന്ന് ഈസ്റ്റ്‌ ബംഗാളിന്റെ കീ പ്ലേയറായ നന്ദകുമാർ ശേഖർ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല. താരത്തിന് സീസൺ നഷ്ടമാവുമെന്ന് ഈസ്റ്റ്‌ ബംഗാൾ നേരത്തെ അറിയിച്ചിരുന്നു.

അതോടൊപ്പം ഈസ്റ്റ്‌ ബംഗാളിന്റെ പ്രതിരോധ താരം ലാൽചുങ്‌നുംഗയും ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമോ എന്നതിൽ സംശയമാണ്. താരം ടീമിനൊപ്പം കൊച്ചിയിലേക്ക് വന്നിട്ടുണ്ടെങ്കിലും ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അവസാനത്തെ പരിശീലൻ സെഷൻ ശേഷം മാത്രമേ താരം കളിക്കുമോയെന്നതിൽ വ്യക്തത വരുള്ളൂ.

മറുഭാഗത്ത് പരിക്കെറ്റിരുന്ന സൗൾ ക്രെസ്പോ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്നതായിരിക്കുമെന്ന് ബിനോ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും നന്ദകുമാർ ശേഖറിന് പുറമെ ലാൽചുങ്‌നുംഗയും ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനില്ലേകിൽ ബ്ലാസ്റ്റേഴ്‌സിനത് അത് വളരെയധികം ആശ്വാസക്കരമായിരിക്കും.

ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരച്ചടി😭; വിദേശ സൂപ്പർ താരം രണ്ടാഴ്ചത്തേക്ക് പുറത്ത്..

ഉർവശി ശാപം ഉപകാരം, ജസ്റ്റിന്റെ പരിക്ക് ലൂണക്ക് തിരകെ എത്താനുള്ള വഴി തെളിഞ്ഞു..