in , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരച്ചടി😭; വിദേശ സൂപ്പർ താരം രണ്ടാഴ്ചത്തേക്ക് പുറത്ത്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ തങ്ങളുടെ 20ആം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏപ്രിൽ മൂന്ന് ബുധനാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി ആരാധകർക്ക്‌ നിരാശയേറുന്ന അപ്ഡേറ്റാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പുറത്ത് വിട്ടത്. ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ഇവനാശാൻ ബ്ലാസ്റ്റേഴ്‌സിന്റെ യുവ വിദേശ താരം ജസ്റ്റിൻ പരിക്കേറ്റിരിക്കുന്നുയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

പരിക്കിനെ തുടർന്ന് താരം രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് ആശാൻ പറഞ്ഞത്. ചെലപ്പം സീസൺ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും ആശാൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ജംഷഡ്പൂരിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

പരിക്കേ തുടർന്ന് ജസ്റ്റിൻ ആ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പകരക്കാരനായി പുറത്തുപോയിരുന്നു. എന്തിരുന്നാലും താരം എത്രയും വേഗം പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകറുള്ളത്.

ഇന്ന് അല്ലെങ്കിൽ നാളെ കൊച്ചിയിൽ വെച്ച്, അത്ഭുതങ്ങൾ സംഭവിച്ചാൽ പ്ലേഓഫ് ഇനിയും കാത്തിരിക്കണം..

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത😅; ഈസ്റ്റ്‌ ബംഗാളിന്റെ രണ്ട് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല…