in

LOVELOVE OMGOMG LOLLOL AngryAngry CryCry

17 വയസ്സുകാരൻ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിൽ..!!

ലീഡർഷിപ് ക്വാളിറ്റി, പാസ്സുകളുടെ കൃത്യത, കളി മെനയുന്നതിലുള്ള കഴിവ്, ഡ്രിബ്ലിങ് സ്കിൽസ് തുടങ്ങിയവയാണ് എബിൻദാസിന്റെ പ്രത്യേകത

17 വയസ്സ് മാത്രം പ്രായമുള്ള മലയാളി പയ്യൻ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം ക്യാമ്പിലേക്ക്. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ എബിൻദാസ് യേശുദാസൻ എന്ന മിഡ്ഫീൽഡ് പൊസിഷനിലെ ഭാവി താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ പ്രീ സീസൺ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.

തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള പ്രഫഷണൽ ഫുട്ബോൾ സ്കൂൾ LiFFA (Little Flower Football Academy) യിൽ നിന്നാണ് താരം കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ ക്യാമ്പിലെത്തുക. LiFFA സ്കൂൾ തന്നെയാണ് ഇക്കാര്യം ഒഫീഷ്യൽ ആയി അറിയിച്ചിട്ടുള്ളത്.

ലീഡർഷിപ് ക്വാളിറ്റി, പാസ്സുകളുടെ കൃത്യത, കളി മെനയുന്നതിലുള്ള കഴിവ്, ഡ്രിബ്ലിങ് സ്കിൽസ് തുടങ്ങിയവയാണ് എബിൻദാസിന്റെ പ്രത്യേകത. 2022-2023 ISL സീസണിന് മുന്നോടിയായി UAE യിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ മത്സരങ്ങൾ അരങ്ങേറുന്നത്.

2020-2021 AFC ഫുട്ബോൾ ചാമ്പ്യൻഷിപ് കളിച്ച അണ്ടർ 16 ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്ന ഈ കൗമാരക്കാരൻ, കേരള സ്റ്റേറ്റ് യൂത്ത് ടീമിലെയും സ്ഥിര സാന്നിധ്യമാണ്. പ്രീ-സീസൺ ക്യാമ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിൽ എന്നും സ്ഥിരസാന്നിധ്യമാകാനുള്ള ഭാഗ്യം എബിൻ ദാസിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

സ്പെയിനിൽ നിന്നുള്ള 3 താരങ്ങൾ! ഉറപ്പില്ല, ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിങ് അപ്ഡേറ്റ് ഇതാ..

കാത്തിരിപ്പിന് വിരാമം, മലയാളി താരം ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിൽ