in

LOVELOVE LOLLOL OMGOMG AngryAngry CryCry

സ്പെയിനിൽ നിന്നുള്ള 3 താരങ്ങൾ! ഉറപ്പില്ല, ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിങ് അപ്ഡേറ്റ് ഇതാ..

വരാൻ പോകുന്ന അവസാന വിദേശ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച രാജ്യങ്ങൾ ഏതാണെന്നു പറയാമോ? എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എല്ലാവരും കാത്തിരിക്കുന്നത് തങ്ങളുടെ അവസാന വിദേശ സൈനിങ് താരമാകാൻ പോകുന്ന മികച്ച ഒരു കിടിലൻ താരത്തിനു വേണ്ടിയാണ്. നിലവിൽ ഒരുപാട് റൂമറുകൾ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ ബന്ധപ്പെടുത്തി ഉയർന്നു കൊണ്ടിരിക്കുന്നത്.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് തയ്യാറെടുപ്പുകൾ ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് ഓഗസ്റ്റ് 31-ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപ് ആറാമത്തെ വിദേശ സൈനിങ് പൂർത്തിയാക്കുമെന്നത് 100 ശതമാനം ഉറപ്പുള്ള വസ്തുതയാണ്.

പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഇക്കാര്യത്തിൽ ചെറിയൊരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ്. വരാൻ പോകുന്ന അവസാന വിദേശ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച രാജ്യങ്ങൾ ഏതാണെന്നു പറയാമോ? എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

Marcus mergulho

“സ്പെയിനിൽ നിന്ന് 3 താരങ്ങളെ കുറിച്ച് അറിയാം, പക്ഷെ ഏതെങ്കിലും ഒരു കളിക്കാരനുമായി ഡീൽ നടക്കുമോ എന്നത് ഉറപ്പില്ല.” – എന്നാണ് മാർക്കസ് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരത്തിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള താരമാകാനാണ് സാധ്യത ഏറെ കാണപ്പെടുന്നത്.

ബിരിയാണിക്ക് 43 ലക്ഷം രൂപ ? ഇന്ത്യൻ ഫുട്ബോളിലെ വൻ തട്ടിപ്പ് പുറത്ത്

17 വയസ്സുകാരൻ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിൽ..!!