in

LOVELOVE LOLLOL OMGOMG

കാത്തിരിപ്പിന് വിരാമം, മലയാളി താരം ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിൽ

ശ്രീകുട്ടനെ കൂടാതെ നിലവിൽ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി അണ്ടർ 19 സാഫ് കപ്പ്‌ കളിക്കുന്ന ബിബിൻ സാഫ് കപ്പ്‌ ടൂർണമെന്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ ക്യാമ്പിൽ ചേരും

.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് സന്തോഷം പകരുന്ന വാർത്തയായി മലയാളി താരം ശ്രീകുട്ടൻ കേരള ബ്ലാസ്റ്റേഴ്സിന്റെ വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് വേണ്ടിയുള്ള സ്‌ക്വാഡിൽ ചേർന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോണടിസ്ഥാനത്തിൽ ഐ-ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സിയുടെ തട്ടകത്തിലേക്ക് പോയ ശ്രീകുട്ടൻ ലോൺ കാലാവധി അവസാനിച്ചതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രീ-സീസണിൽ പങ്കെടുക്കുവാൻ വേണ്ടി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്.

കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിലെത്തുന്ന ശ്രീകുട്ടന്റെ ചിത്രങ്ങളും വീഡിയോകളും കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പേജുകളിൽ നമുക്ക് കാണാൻ കഴിയും. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഭാഗമായിരുന്ന ശ്രീകുട്ടന് മെയിൻ ടീമിൽ ആദ്യമായി ഇടം നേടാൻ കിട്ടുന്ന ഏറ്റവും മികച്ച അവസരമാണിത്.

നിലവിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പമുള്ള ശ്രീകുട്ടൻ മുന്നേറ്റ നിരയിലെ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. 23 വയസ്സ് പ്രായമുള്ള ഈ യുവതാരം എഫ്സി കേരളയിലൂടെയാണ് പ്രഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്.

ശ്രീകുട്ടനെ കൂടാതെ നിലവിൽ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി അണ്ടർ 19 സാഫ് കപ്പ്‌ കളിക്കുന്ന ബിബിൻ സാഫ് കപ്പ്‌ ടൂർണമെന്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ ക്യാമ്പിൽ ചേരും. UAE ക്ലബ്ബുകളുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

17 വയസ്സുകാരൻ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിൽ..!!

ടോപ് ലെവൽ, കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു..