in

LOVELOVE LOLLOL CryCry OMGOMG

‘ചാമ്പിക്കോ’ -ബ്ലാസ്റ്റേഴ്സിന് ആശസകളുമായ് സിപോവിച്

മുൻപ് പുഷ്പ ഫിലിമിലെ ‘താഴത്തില്ലാടാ’ ഡയലോഗുമായി തുടങ്ങിയ സിപോവിച് ഇന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ‘ആറാടുകയാണ്’

.

കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായും ആരാധകരുമായും മികച്ച ബന്ധം പുലർത്തുകയും, അതിനേക്കാളേറെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെയും ആരാധകരെയും സ്നേഹിക്കുന്ന താരമാണ് എനസ് സിപോവിച്.

UAE യിലെ പ്രീസീസൺ തയ്യാറെടുപ്പുകൾക്ക് വേണ്ടി ഞങ്ങൾ ദുബായിലേക്ക് വരുന്നു എന്ന കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിചിന്റെ മാസ്സ് വീഡിയോ പോസ്റ്റ്‌ ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് ഇൻസ്റ്റഗ്രാം പേജിന് മാസ്സ് കമന്റ്‌മായി എത്തിയ സിപോവിച് തന്നെയാണ് ക്ലബ്ബ്‌ വിട്ടതിനു ശേഷവും ആരാധകരുടെ പ്രിയതാരം.

ഭീഷ്മ എന്ന മലയാളം ചിത്രത്തിൽ മമ്മൂക്ക പറയുന്ന ഡയലോഗ് ‘ചാമ്പിക്കോ’ എന്നതാണ് ഇത്തവണ സിപോവിച് കേരള ബ്ലാസ്റ്റേഴ്‌സിനോട് പറഞ്ഞത്. UAE യിലെ പ്രീസീസൺ തയ്യാറെടുപ്പുകൾക്ക് സിപോവിച് വളരെ മികച്ച രീതിയിൽ ആശസകൾ അറിയിച്ചുവെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

മുൻപ് പുഷ്പ ഫിലിമിലെ ‘താഴത്തില്ലാടാ’ ഡയലോഗുമായി തുടങ്ങിയ സിപോവിച് ഇന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ‘ആറാടുകയാണ്’. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ബോസ്നിയൻ താരം ഒരു സീസൺ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞത്.

ആരാധകരെ ഞെട്ടിക്കുന്ന നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് എസ്ഡി

മോണ്ടിനിഗ്രോ സ്ട്രൈകർ കേരളത്തിലേക്ക്..