in

LOVELOVE LOLLOL CryCry OMGOMG AngryAngry

മോണ്ടിനിഗ്രോ സ്ട്രൈകർ കേരളത്തിലേക്ക്..

മോണ്ടിനിഗ്രോ സെക്കൻ്റ് ലീഗിലെ നിലവിലെ ജേതാക്കളായ എഫ്. കെ. ആഴ്സനൽ ടിവാത് ക്ലബ്ബിൽ നിന്നാണ് താരം ഗോകുലത്തിലേക്ക് എത്തുന്നത്. മോണ്ടിനിഗ്രോ ഇന്റർനാഷണൽ ടീമിൻ്റെ അണ്ടർ 17,19,21 ടീമുകളുടെയും ഭാഗമായിരുന്ന ഈ താരം

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും മായാജാലം തീർക്കാനൊരുങ്ങുന്ന കേരളത്തിന്റെ ഗോകുലം കേരള എഫ്സി തങ്ങളുടെ തട്ടകത്തിലേക്ക് 24 വയസ്സുള്ള ഒരു കിടിലൻ സ്ട്രൈകറെ എത്തിച്ചു.

ഗോകുലം മുന്നേറ്റ നിരക്ക് കരുത്തേകാൻ മൊണ്ടിനിഗ്രോ സ്വദേശിയായ വ്ലഡാൻ കോഡിച്ച് എന്ന 24കാരനെയാണ് മലബാറിയൻസ് സ്വന്തമാക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്.

മോണ്ടിനിഗ്രോ സെക്കൻ്റ് ലീഗിലെ നിലവിലെ ജേതാക്കളായ എഫ്. കെ. ആഴ്സനൽ ടിവാത് ക്ലബ്ബിൽ നിന്നാണ് താരം ഗോകുലത്തിലേക്ക് എത്തുന്നത്. മോണ്ടിനിഗ്രോ ഇന്റർനാഷണൽ ടീമിൻ്റെ അണ്ടർ 17,19,21 ടീമുകളുടെയും ഭാഗമായിരുന്ന ഈ താരം.

.https://twitter.com/GokulamKeralaFC/status/1555200898640629761?t=U29iHIxpVC8Hpli3qUWfQw&s=19

നിലവിൽ ഒരു വർഷത്തെ കരാറിലാണ് താരത്തെ ഗോകുലം കേരള സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ 2 സീസണിലും ഐ-ലീഗ് കിരീടമുയർത്തി റെക്കോർഡ് കുറിച്ച ഗോകുലം കേരള തുടർച്ചയായ മൂനാം തവണയും ഐ-ലീഗ് നേടാനുറച്ചാണ് പുതുസീസണിൽ ബൂട്ടുകെട്ടുന്നത്.

‘ചാമ്പിക്കോ’ -ബ്ലാസ്റ്റേഴ്സിന് ആശസകളുമായ് സിപോവിച്

ബ്രസീലിയൻ താരം ഇന്ത്യയിലേക്ക് തന്നെ..