in

LOLLOL

ബ്രസീലിയൻ താരം ഇന്ത്യയിലേക്ക് തന്നെ..

റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിനെ പോലെയുള്ള ബ്രസീലിലെ പ്രമുഖ താരങ്ങളെല്ലാം കളി പഠിച്ച ഫ്ലമിംഗോയുടെ അണ്ടർ 20 ടീമിലൂടെയാണ് സെർജിയോ ബാർബോസയും പ്രഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്തുവെക്കുന്നത്

.

ഇന്ത്യൻ ഫുട്ബോളിൽ ബ്രസീലിയൻ മാന്ത്രികനീക്കങ്ങൾ അവസാനിക്കുകയില്ലെന്ന് വിളിച്ചോതുന്ന സൈനിങ്ങുമായ് ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി 29-കാരനായ ബ്രസീലിയൻ വിങ്ങറെ സ്വന്തമാക്കി.

സെർജിയോ ബാർബോസ ജൂനിയർ എന്ന താരത്തെ ഒരു വർഷ കരാറിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി സ്വന്തമാക്കിയതായാണ് റിപ്പോർട്ട്‌. ഐലീഗ് ടീമുകളായ ഡൽഹി, മിനർവ പഞ്ചാബ് എന്നിവക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് സെർജിയോ ബാർബോസ ജൂനിയർ.

റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിനെ പോലെയുള്ള ബ്രസീലിലെ പ്രമുഖ താരങ്ങളെല്ലാം കളി പഠിച്ച ഫ്ലമിംഗോയുടെ അണ്ടർ 20 ടീമിലൂടെയാണ് സെർജിയോ ബാർബോസയും പ്രഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്തുവെക്കുന്നത്.

മോണ്ടിനിഗ്രോ സ്ട്രൈകർ കേരളത്തിലേക്ക്..

മലയാളി താരം ഇനി ISL ക്ലബ്ബിന് വേണ്ടി പന്ത് തട്ടും..