in

LOVELOVE

മലയാളി താരം ഇനി ISL ക്ലബ്ബിന് വേണ്ടി പന്ത് തട്ടും..

ഓഗസ്റ്റ് മാസം മധ്യത്തിൽ ജംഷഡ്പൂർ എഫ്സിക്കൊപ്പം പ്രീസീസൺ ക്യാമ്പിൽ ചേരാനൊരുങ്ങുന്ന മുഹമ്മദ്‌ ഉവൈസ് 16-നമ്പർ ജേഴ്സിയായിരിക്കും അണിയുക.

.

തങ്ങളുടെ ഉരുക്കുകോട്ട കാത്തുസൂക്ഷിക്കാൻ മലയാളി യുവതാരമായ ഡിഫെൻഡർ മുഹമ്മദ്‌ ഉവൈസിനെ സ്വന്തമാക്കിയത് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജംഷഡ്പൂർ എഫ്സി.

കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ്സിക്കൊപ്പം ഐലീഗ് കിരീടം നേടുന്നതിൽ നിർണ്ണായക പങ്കാണ് മലപ്പുറം ജില്ലയിലെ നിലമ്പുർ സ്വദേശിയായ ഉവൈസ് വഹിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുക എന്ന തന്റെ സ്വപ്നം യാഥാർഥ്യമായിട്ടുണ്ടെന്നും ഈയൊരു ട്രാൻസ്ഫർ തന്റെ കരിയറിലെ ശരിയായ തീരുമാനമാണെന്നും മുഹമ്മദ്‌ ഉവൈസ് ജംഷഡ്പൂർ എഫ്സിയിലേക്കുള്ള ട്രാൻസ്ഫറിനെ സംബന്ധിച്ച് പറഞ്ഞു.

Jamshedpur fc

24 വയസുള്ള താരത്തെ 2025 വരെയുള്ള മൂന്നു വർഷ കരാറിലാണ് ജംഷഡ്പൂർ എഫ്സി സ്വന്തമാക്കിയത്. ഓഗസ്റ്റ് മാസം മധ്യത്തിൽ ജംഷഡ്പൂർ എഫ്സിക്കൊപ്പം പ്രീസീസൺ ക്യാമ്പിൽ ചേരാനൊരുങ്ങുന്ന മുഹമ്മദ്‌ ഉവൈസ് 16-നമ്പർ ജേഴ്സിയായിരിക്കും അണിയുക.

ബ്രസീലിയൻ താരം ഇന്ത്യയിലേക്ക് തന്നെ..

അഡ്രിയാൻ ലൂണ കൊച്ചിയിലേക്ക് വരില്ല..