in

LOVELOVE CryCry LOLLOL OMGOMG AngryAngry

അഡ്രിയാൻ ലൂണ കൊച്ചിയിലേക്ക് വരില്ല..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ കാത്തിരിക്കുന്നത് തങ്ങളുടെ നായകനായ അഡ്രിയാൻ ലൂണയുടെ വരവിന് വേണ്ടിയാണ്.

.

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നടക്കുന്ന പ്രീസീസൺ തയ്യാറെടുപ്പുകൾക്ക് വേണ്ടി വിദേശ താരങ്ങളും പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും ഉൾപ്പടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഒട്ടുമിക്ക താരങ്ങളും കൊച്ചിയിലെത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ കാത്തിരിക്കുന്നത് തങ്ങളുടെ നായകനായ അഡ്രിയാൻ ലൂണയുടെ വരവിന് വേണ്ടിയാണ്. വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്, ഇവാൻ കലിയൂഷ്നി എന്നീ വിദേശ താരങ്ങൾ മാത്രമാണ് നിലവിൽ കൊച്ചിയിലെത്തിയത്.

നമുക്ക് കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗായ് താരം അഡ്രിയാൻ ലൂണ കൊച്ചിയിലെ പ്രീസീസണിൽ പങ്കെടുക്കാൻ വരുന്നില്ല എന്നാണ്, പകരം താരം UAE യിൽ വെച്ച് നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾക്കുള്ള ടീമിനോടൊപ്പം ചേരുമെന്നാണ്.

ഓഗസ്റ്റ് 17 മുതലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ UAE യിലെ പ്രീസീസൺ ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്‌സ് UEA യിലെത്തുന്ന ദിവസങ്ങളിൽ അഡ്രിയാൻ ലൂണ ടീമിനോടൊപ്പം ചേരും. നിലവിൽ 2024 വരെയാണ് ഈ മിഡ്‌ഫീൽഡ് മജീഷ്യന് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്.

മലയാളി താരം ഇനി ISL ക്ലബ്ബിന് വേണ്ടി പന്ത് തട്ടും..

ഒടുവിൽ ഓഗ്ബച്ച തിരിച്ചു വരുന്നു…