in

LOVELOVE AngryAngry OMGOMG LOLLOL CryCry

ഒടുവിൽ ഓഗ്ബച്ച തിരിച്ചു വരുന്നു…

2 തവണ ISL കിരീടം ചൂടിയ ബർതലോമിയോ ഓഗ്ബച്ചെ 53 ഗോളുകൾ നേടി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ റെക്കോർഡ് തന്റെ പേരിൽ ഇപ്പോഴും നിലനിർത്തുന്നുണ്ട്.

.

ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളും, എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനുമായ നൈജീരിയൻ ഫുട്ബോളർ ബർതലോമിയോ ഓഗ്ബച്ചെ ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടും.

37 വയസുകാരനായ ഓഗ്ബച്ചയുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി നിലവിലെ ISL ജേതാക്കളായ ഹൈദരാബാദ് എഫ്സി ഒഫീഷ്യൽ ആയി അറിയിച്ചു. ‘ഭരണം തുടരാൻ രാജാവ് തിരിച്ചു വന്നു’ എന്നാണ് ഹൈദരാബാദ് എഫ്സി അറിയിച്ചത്.

കഴിഞ്ഞ സീസണിൽ ഹൈദരാബാദ് ISL കിരീടം ചൂടുന്നതിൽ നിർണ്ണായക പങ്കാണ് ഓഗ്ബച്ചെ വഹിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ISL ൽ സ്ഥിരതയാർന്ന പ്രകടനമാണ് ഓഗ്ബച്ച കാഴ്ച വെച്ചത്.

2018-ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് കരിയർ ആരംഭിച്ച താരം കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവക്ക് വേണ്ടിയാണ് കഴിഞ്ഞ നാല് സീസണിൽ പന്ത് തട്ടിയത്.

Hyderabad fc

2 തവണ ISL കിരീടം ചൂടിയ ബർതലോമിയോ ഓഗ്ബച്ചെ 53 ഗോളുകൾ നേടി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ റെക്കോർഡ് തന്റെ പേരിൽ ഇപ്പോഴും നിലനിർത്തുന്നുണ്ട്. കൂടാതെ ഇതാദ്യമായാണ് ബർതലോമിയോ ഓഗ്ബച്ചെ ഒരു ഇന്ത്യൻ ക്ലബ്ബുമായി തന്റെ കരാർ നീട്ടുന്നത്.

അഡ്രിയാൻ ലൂണ കൊച്ചിയിലേക്ക് വരില്ല..

പുതിയ ട്രൈനിങ് കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്