in

LOVELOVE

പുതിയ ട്രൈനിങ് കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

നേരത്തെ ദിവസങ്ങൾക്കു മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോൾ ഒഫീഷ്യൽ ആയി പുറത്ത് വിട്ട ട്രൈനിങ് കിറ്റ് ചോർന്നിരുന്നു. നിഷു കുമാർ ഉൾപ്പടെയുള്ള ചില ഇന്ത്യൻ താരങ്ങൾ ഈ ട്രെയിനിങ് കിറ്റ് ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

.

പുതുസീസണിലേക്ക് പുതിയ ട്രെയിനിങ് കിറ്റ് പുറത്തിറക്കി മലയാളികളുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ്. 2022-2023 സീസണിലേക്കുള്ള ട്രൈനിങ് കിറ്റിന്റെ അവതരണമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയിഅറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ് താരമായ സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽന് സർപ്രൈസ് ആയി ട്രൈനിങ് കിറ്റ് നൽകുകയും അത് അണിഞ്ഞു വരികയും ചെയ്യുന്ന വിക്ടർ മോംഗിൽന്റെ മാസ്സ് വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ പ്രഖ്യാപനം നടന്നത്.

നേരത്തെ ദിവസങ്ങൾക്കു മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോൾ ഒഫീഷ്യൽ ആയി പുറത്ത് വിട്ട ട്രൈനിങ് കിറ്റ് ചോർന്നിരുന്നു. നിഷു കുമാർ ഉൾപ്പടെയുള്ള ചില ഇന്ത്യൻ താരങ്ങൾ ഈ ട്രെയിനിങ് കിറ്റ് ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

പ്രീസീസൺ തയ്യാറെടുപ്പുകൾക്ക് വേണ്ടി കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലെ താരങ്ങളും സ്റ്റാഫുകളും ഈ മാസം UAE യിൽ വെച്ച് നടക്കുന്ന പ്രീസീസൺ മത്സരങ്ങൾക്ക് വേണ്ടി ദുബായിലേക്ക് വിമാനം കയറും. ഏറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ISL സീസണെ വരവേൽക്കാനൊരുങ്ങുന്നത്.

ഒടുവിൽ ഓഗ്ബച്ച തിരിച്ചു വരുന്നു…

രണ്ട് ഡച്ച് ഇതിഹാസ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലെത്തി; ഒരു ഫ്രഞ്ച് താരവും; ഇത്തവണ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് ഇറ്റാലിയൻ സ്ട്രൈക്കർ ?