in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മറ്റു ക്ലബ്ബുകളിൽ എത്തിയിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ മറക്കാത്തെ താരങ്ങൾ

കഴിഞ്ഞ സീസൺ മാത്രം ബ്ലാസ്റ്റേഴ്‌സിനായി കളിച്ച യുക്രൈൻ താരം ഇവാൻ കലിയുഷ്‌നി മത്സരത്തിന് ശേഷം കെപി രാഹുലിനെ വീഡിയോ കോൾ വിളിച്ചാണ് ആഘോഷങ്ങളിൽ പങ്കു ചേർന്നത്. താരം ടീം ബസിനു പുറത്തു നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു ഇതിനു പുറമെ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന സ്‌പാനിഷ്‌ സെന്റർ ബാക്കായ വിക്റ്റർ മോങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദിച്ചു.

ഈ ഐ എസ് എൽ പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയ പ്രകടനം ആരാധകരെ ഒന്നടങ്കം ത്രസിപ്പിച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

കഴിഞ്ഞ മത്സരം അതിന് ഉദാഹരണമാണ് കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ത്രസിപ്പിക്കുന്ന വിജയം ഇവാന്റെ തിരിച്ചു വരവിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന അൽവാരോ വാസ്‌ക്വസാണ് തന്റെ ബ്ലാസ്റ്റേഴ്‌സ് സ്നേഹം മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ പ്രകടിപ്പിച്ച ഒരു താരം. കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയുടെ താരമായിരുന്ന അൽവാരോ ഇപ്പോൾ സ്പെയിനിലെ ഒരു ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു.


ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കളി കഴിഞ്ഞുപോയത് സ്‌ട്രെചറിൽ, നിലവിലെ അപ്ഡേറ്റ് ഇങ്ങനെയാണ്..

ലൂണയെ റാഞ്ചാൻ സൗദി വമ്പന്മാരായ അൽ ഹിലാൽ ശ്രമങ്ങൾ നടത്തുന്നു