in , , ,

LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സിനെ വാനോളം പുകഴ്ത്തി മുൻ എഫ്സി ഗോവ താരം….

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെ പുകഴ്ത്തിക്കൊണ്ട് ഒട്ടനവധി താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെ പുകഴ്ത്തിക്കൊണ്ട് ഒട്ടനവധി താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞമാസം ആയുർവേദ ചികിത്സയ്ക്ക് വേണ്ടി കേരളത്തിൽ വന്ന മുൻ ചെൽസി, പിസ്ജി പരിശീലനായ തോമസ് ട്യൂഷേൽ മഞ്ഞപ്പടയെ പുകഴ്ത്തി സംസാരിക്കുകയും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ താല്പര്യമുണ്ടെന്ന് തമാശ രീതിയിൽ സംസാരിച്ചതൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചതാണ്.

എന്നാൽ ഇപ്പോൾ ഇതാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ എഫ്സി ഗോവ താരം റോബർട്ട് പയേഴ്സ്. ഐഎസ്എലിന്റെ തുടക്ക സീസണുകളായ 2014, 2015 എന്നീ സീസണലുകളാണ് താരം ഗോവയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത്.

“ഞങ്ങൾ കേരളത്തിൽ കളിക്കുമ്പോൾ സ്റ്റേഡിയം നിറഞ്ഞു നിൽക്കുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ഉയർന്ന തലത്തിലുള്ള ടൂർണമെന്റ്കളിൽ കളിച്ചിട്ടും, എനിക്ക് അത് വളരെയധികം അതിശയകരമായ നിമിഷമായിരുന്നു. അന്തരീക്ഷം അത്ഭുതകരമായിരുന്നു.” എന്നാണ് റോബർട്ട് പയേഴ്സ് പറഞ്ഞത്.

യൂറോപ്പ്യൻ വമ്പർമാരായ അർസേനൽ, ആസ്റ്റൺ വില്ല, വില്ലാറിയൽ എന്നി പ്രശസ്ത ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം കൂടിയാണ് പയേഴ്സ്. താരം ഐഎസ്എല്ലിൽ ഗോവയ്ക്ക് വേണ്ടി എട്ടുമത്സരം നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്.

എന്തിരുന്നാലും മഞ്ഞപ്പടയ്ക്ക് ഇതൊരു അഭിമാന നിമിഷം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ ഞായറാഴ്ച കൊച്ചിയിൽ 7:30ക്കി ബംഗളുരു എഫ്സിയെ നേരിടും.

റൊണാള്‍ഡോ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്‌; പ്രതികരണവുമായി പോർച്ചുഗൽ….

മെസ്സിയോ? റൊണാൾഡോയോ? ഫുട്‍ബോൾ ലോകത്തെ കുഴക്കുന്ന ചോദ്യത്തിന് ഖത്തറിൽ ഉത്തരമുണ്ട്