ബ്ലാസ്റ്റേഴ്സിൽ ആരാധകർക്ക് വിശ്വാസം കുറഞ്ഞു.
പ്ലേ ഓഫിൽ ഈ കളി കളിച്ചാൽ ഒരിക്കലും ബ്ലാസ്റ്റേഴ്‌സ് കിരീടം നേടില്ല എന്നാണ് ആരാധകർ പറയുന്നത്.കാരണം കഴിഞ്ഞ പല മത്സരങ്ങളിലും മോശം ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.
ഡിഫെൻസിലെ പിഴവ് വലിയ രീധിയിൽ ഉണ്ട്.പല ഇന്ത്യൻ താരങ്ങളും ഫോം ഇല്ലാതെ പോയതാണ് ഒരു കാരണം.പല മത്സരങ്ങളിലും അത് പ്രകടമാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലുള്ള വിശ്വാസം ആരാധകർക്ക് ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കാരണം, ഒന്നു മാത്രം എത്ര കിട്ടിയാലും പഠിക്കില്ല എന്ന, അല്ലെങ്കിൽ എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകില്ല എന്ന സ്ഥിതിവിശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. എന്നു വെച്ചാൽ 2022 – 2023 സീസണിൽ ആവർത്തിച്ച് ഒരേ പിഴവു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുത്തുന്നു എന്നു ചുരുക്കം. ഓരോ മത്സരം കഴിയുമ്പോഴും ഐ എസ് എൽ നിരീക്ഷകർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കുറിച്ച് സ്ഥിരമായി പറയുന്ന ചില കാര്യങ്ങളുണ്ട്. ഫിനിഷിംഗ് പോര, ലഭിച്ച അവസരം മുതലാക്കുന്നില്ല, മൈനസ് പാസുകളിൽ ശ്രദ്ധ ഇല്ല, ടീം പെട്ടെന്ന് ശിഥിലമാകുന്നു, കൂട്ടുത്തരവാദിത്വം ഇല്ല. ഇങ്ങനെ നീളുന്നു ആ കാര്യങ്ങൾ.
ഫിനിഷിങ് പോര ഫിനിഷിംഗിലെ പോരായ്മയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ദിമിത്രിയോസ് ഡയമാന്റകോസ് ഒഴികെ മറ്റുള്ള താരങ്ങൾ ഫിനിഷിംഗിൽ പിന്നിലാണ്. 10 ഗോൾ നേടുകയും മൂന്ന് ഗോളിന് അവസരം ഒരുക്കുകയും ചെയ്ത ദിമിത്രിയോസ് ഡയമാന്റകോസ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സംഘത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ളത്. അഡ്രിയാൻ ലൂണ ആറ് അസിസ്റ്റും നാല് ഗോളുമായി 10 ഗോൾ ഇൻവോൾമെന്റ് നടത്തി.മറ്റു പല താരങ്ങങ്ങളും ഗോൾഡിയിൽ പിന്നിലാണ്.