in ,

LOVELOVE

സ്കിന്‍കിസ് 2028 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും.

പ്രശസ്ത ലിത്വാനിയൻ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായി അഞ്ചുവർഷത്തിലേറെ അനുഭവസമ്പത്തുള്ള കരോലിസ് സ്കിങ്കിസ്, ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. ചിലവഴിക്കുന്ന ഓരോ രൂപക്കും അർഹമായ പ്രതിഫലം ലഭിക്കണം എന്നാഗ്രഹിക്കുന്ന, പ്രൊഫെഷനോടു തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന വ്യക്തിയാണദ്ദേഹം.

സ്കിന്‍കിസ് 2028 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് ഒരു നീണ്ട കരാറിൽ ഒപ്പ് വെച്ചു.ബ്ലാസ്‌റ്റേഴ്‌സിനെ മികച്ച ടീം ആയി മാറ്റുക്ക എന്നതാവും ലക്ഷ്യം നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഒരു സീസണിലെ പ്ലേ ഓഫിൽ ഉണ്ട്‌.

രണ്ടു തവണ ഫൈനലിൽ എത്തിയിട്ടും ആരും കൊതിക്കുന്ന ആരാധകപിന്തുണയുണ്ടായിട്ടും ആറ് സീസണുകൾക്കപ്പുറം ഒരു തവണ പോലും കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. മികച്ച താരങ്ങളെ അണിനിരത്തി, ഉയർന്ന നിലവാരത്തിലുള്ള പരിശീലകരെയും സ്റ്റാഫുകളെയും പങ്കുചേർത്ത് പരീക്ഷങ്ങൾ പലതും നടത്തിയിട്ടും നിരാശ മാത്രമായിരുന്നു ഫലം.

ഒടുവിലാണ് പതിനെട്ടാമത്തെ അടവായി കരോലിസ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. തന്റെ കരിയറിൽ ഏറ്റവും വിജയകരമായ ട്രാക്ക് റെക്കോർഡുള്ള കരോലിസ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതെങ്ങിനെയെന്നു ആദ്യം മനസിലായില്ലെങ്കിലും ടീമിന്റെ പുതിയ വിദേശ നിക്ഷേപകരെപ്പറ്റിയുള്ള ഗോസിപ്പുകൾ കാര്യങ്ങൾ വ്യക്തമാക്കി തന്നു. ഒടുവിൽ മുൻ പരിശീലകനായ എൽകോ ഷെറ്റോരി ഒരു അഭിമുഖത്തിൽ വിദേശനിക്ഷേപകരെപ്പറ്റിയും കരോലീസിനെ പറ്റിയും സംസാരിക്കുകയും ചെയ്തതോടെ എല്ലാം കൂടുതൽ വ്യക്തമായി.

പ്രശസ്ത ലിത്വാനിയൻ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായി അഞ്ചുവർഷത്തിലേറെ അനുഭവസമ്പത്തുള്ള കരോലിസ് സ്കിങ്കിസ്, ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. ചിലവഴിക്കുന്ന ഓരോ രൂപക്കും അർഹമായ പ്രതിഫലം ലഭിക്കണം എന്നാഗ്രഹിക്കുന്ന, പ്രൊഫെഷനോടു തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന വ്യക്തിയാണദ്ദേഹം. തന്റെ എഫ്കെ സുഡുവക്കൊപ്പമുള്ള സീസണുകളിൽ അദ്ദേഹം ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഏറ്റവും മികച്ച രീതിയിൽ ടീം കൈകാര്യം ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെയാകും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എഫകെ സുഡുവ ക്ലബ് 2017, 2018, 2019 വര്‍ഷങ്ങളില്‍ ലിത്വാനിയൻ ലീഗ് കിരീടം നേടി. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു ഈ നേട്ടങ്ങൾ.

ബ്ലാസ്റ്റേഴ്സിൽ ആരാധകർക്ക് വിശ്വാസം കുറഞ്ഞു.

ലിയോ മെസ്സി ബാഴ്‌സലോണയിൽ.