in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

അൽവരോ ഗോളടി തുടരുന്നു, ഗോവയെ ജംഷഡ്പൂർ തളച്ചു..

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ എഫ്സി ഗോവയെ അവരുടെ പരിശീലന മൈതാനത്തു വെച്ച് സമനിലയിൽ കുടുക്കി ജംഷഡ്പൂർ എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ എഫ്സി ഗോവയെ അവരുടെ പരിശീലന മൈതാനത്തു വെച്ച് സമനിലയിൽ കുടുക്കി ജംഷഡ്പൂർ എഫ്സി.

ഇന്ന് വൈകുന്നേരം നടന്ന സൗഹൃദ മത്സരത്തിലാണ് തുല്യശക്തരായ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചത്.

എഫ്സി ഗോവയുടെ പരിശീലന മൈതാനമായ സാൽവ ഡോർ മുണ്ടോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എഫ്സി ഗോവ vs ജംഷഡ്പൂർ എഫ്സി മത്സരം കാണാൻ കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് താരമായിരുന്ന അൽവരോ വസ്കസ് നേടുന്ന ഗോളിൽ ലീഡ് നേടിയ ഗോവക്കെതിരെ രണ്ടാം പകുതിയിൽ ജർമൻ പ്രീത് സിങ് നേടുന്ന ഗോളിൽ ജംഷഡ്പൂർ എഫ്സി സമനില നേടിയെടുക്കുകയായിരുന്നു.

അടുത്ത മാസം തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിൽ കിരീടം തേടിയാണ് എഫ്സി ഗോവയും ജംഷഡ്പൂർ എഫ്സിയും കുപ്പായമണിയുന്നത്. 2023 മാർച്ച്‌ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ്‌ മത്സരങ്ങൾ അരങ്ങേറുന്നത്.

ടിക്കറ്റ് വിൽപ്പന അത്ഭുതപ്പെടുത്തുന്നു?? ഈസ്റ്റ്‌ ഗാലറി ടിക്കറ്റ് കഴിഞ്ഞു?,വിവരങ്ങൾ ഇതാ..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ മരണ മാസ്സ് തന്നെ??ഈസ്റ്റിന് പിന്നാലെ വെസ്റ്റ് ടിക്കറ്റ്സ് കഴിഞ്ഞു?