in , ,

LOVELOVE

ടിക്കറ്റ് വിൽപ്പന അത്ഭുതപ്പെടുത്തുന്നു?? ഈസ്റ്റ്‌ ഗാലറി ടിക്കറ്റ് കഴിഞ്ഞു?,വിവരങ്ങൾ ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിലെ ആദ്യ മത്സരമായ ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിനുള്ള ടിക്കറ്റ് വില്പനയിൽ അത്ഭുതപ്പെടുത്തുന്ന വേഗത.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിലെ ആദ്യ മത്സരമായ ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിനുള്ള ടിക്കറ്റ് വില്പനയിൽ അത്ഭുതപ്പെടുത്തുന്ന വേഗത.

കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തിന്റെ മാച്ച് ടിക്കറ്റ് വില്പന ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്ക് ശേഷം 399 രൂപയുടെ ഈസ്റ്റ്‌ ഗാലറി ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരിക്കുന്നുവെന്ന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ അറിയിച്ചു.

അതേസമയം വെസ്റ്റ് ഗാലറി ഉൾപ്പടെയുള്ള സ്റ്റേഡിയത്തിന്റെ മറ്റു മേഖലകളിലെ സീറ്റുകളിലേക്കുള്ള ടിക്കറ്റ് ഇപ്പോഴും ലഭ്യമാണ്. ഒക്ടോബർ 7-നാണ്‌ കൊച്ചിയിൽ വെച്ച് ഈസ്റ്റ്‌ ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക.

ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റ് ഇപ്പോൾ paytminsider വഴി ബുക്ക്‌ ചെയ്യാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പേജുകളിലും അല്ലെങ്കിൽ paytminsider എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്താലും ടിക്കറ്റ് ലഭ്യമാകുന്ന സൈറ്റിൽ എത്തിച്ചേരാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് വിലകൾ 299, 399, 499, 899, 1999 രൂപ എന്നിങ്ങനെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായതിനാൽ ഉടൻ തന്നെ ടിക്കറ്റുകൾ എല്ലാം വിട്ടുപോകാനും സാധ്യത കൂടുതലാണ്.

അതേസമയം മാച്ച് ടിക്കറ്റ് വില ഇങ്ങനെയാണ് :

299 രൂപ – നോർത്ത് ഗാലറി, സൗത്ത് ഗാലറി.

399 രൂപ – ഈസ്റ്റ്‌ ഗാലറി, വെസ്റ്റ് ഗാലറി.

499 രൂപ – ബ്ലോക്ക്‌ B2, ബ്ലോക്ക്‌ B3.

899 രൂപ – ബ്ലോക്ക്‌ C1, ബ്ലോക്ക്‌ C2, ബ്ലോക്ക്‌ C3, ബ്ലോക്ക്‌ E ബ്ലോക്ക്‌ A (DND)

1999 രൂപ – വി. ഐ. പി ഗാലറി.

ടിക്കറ്റ് വിലകൾ ഇങ്ങനെ :

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.

സ്വന്തമാക്കാൻ പലരും ശ്രമിച്ചു; പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിട്ട് നൽകിയില്ല; ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് നൽകാതെ നിലനിർത്തിയ 3 താരങ്ങളെ പരിചയപ്പെടാം

അൽവരോ ഗോളടി തുടരുന്നു, ഗോവയെ ജംഷഡ്പൂർ തളച്ചു..