ഇന്ത്യൻ ഫുട്ബോളിൽ ട്രാൻസ്ഫർ നീക്കങ്ങൾ അവസാനിച്ചിരിക്കുകയാണ്. ചില താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ചില താരങ്ങളെ വിട്ട് നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയാറായില്ല. അത്തരത്തിൽ മറ്റ് ക്ലബ്ബുകൾ സ്വന്തമാക്കാൻ ശ്രമിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് വിട്ട് കൊടുക്കാൻ തയാറാവാതെ ടീമിൽ നിലനിർത്തിയ 3 ഇന്ത്യൻ താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
- പൂട്ടിയ
കഴിഞ്ഞ സീസണോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് പൂട്ടിയ. ജീക്സൺ സിംഗിനൊപ്പം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമാണ് പൂട്ടിയ. അതിനാൽ തന്നെ പൂട്ടിയയെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സി രംഗത്ത് വന്നിരുന്നു. കൂടാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും താരത്തെ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
ബ്ലാസ്റ്റേഴ്‌സ് വിപി സുഹൈറിന് വേണ്ടി നീക്കങ്ങൾ നടത്തുന്ന സമയത്താണ് നോർത്ത് ഈസ്റ്റ് പൂട്ടിയയെ ആവശ്വപ്പെട്ടത്. എന്നാൽ മിഡ്‌ഫീൽഡിലെ ഈ താരത്തെ വിട്ട് നൽകാതെ പിടിച്ച് നിർത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
- ആയുഷ് അധികാരി
നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു ആയുഷ് അധികാരിയുടെ പ്രധാന ആവശ്യക്കാർ. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മികച്ച ഭാവി കണക്കാക്കുന്ന ആയുഷിനെ വിട്ട് നൽകാൻ ഒരുക്കമല്ലായിരുന്നു.
- ഗിവ്സൺ സിങ്
വിപി സുഹൈറിന്റെ കാര്യത്തിൽ നോർത്ത് ഈസ്റ്റുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്ന സമയത്ത് നോർത്ത് ഈസ്റ്റിന് ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത താരമാണ് ഗിവ്സൺ സിങ്. എന്നാൽ സുഹൈറിന്റെ കാര്യം നടക്കാതെ വന്നപ്പോൾ ഗിവ്സൺ സിങ്ങിനെ സ്വന്തമാക്കാൻ ചില ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ് ക്ലബ്ബുകൾക്ക് വിട്ട് നൽകാതെ ഗിവ്സണെ സുരക്ഷിതമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.