ആരവങ്ങളും ആഘോഷങ്ങളുമായ് ആരാധകർ തിരിച്ചെത്തുന്ന പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ മത്സരം തന്നെ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ആഘോഷങ്ങളുമായ് ആവേശവും നിറക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഒരുങ്ങി കഴിഞ്ഞു.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിൽ ഇമാമി ഈസ്റ്റ് ബംഗാളാണ് എതിരാളികൾ.
ഇമാമി ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റ് ഇപ്പോൾ paytminsider വഴി ബുക്ക് ചെയ്യാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പേജുകളിലും അല്ലെങ്കിൽ paytminsider എന്ന് ഗൂഗിൾ സെർച്ച് ചെയ്താലും ടിക്കറ്റ് ലഭ്യമാകുന്ന സൈറ്റിൽ എത്തിച്ചേരാം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് വിലകൾ 299, 399, 499, 899, 1999 രൂപ എന്നിങ്ങനെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായതിനാൽ ഉടൻ തന്നെ ടിക്കറ്റുകൾ എല്ലാം വിട്ടുപോകാനും സാധ്യത കൂടുതലാണ്.
അതേസമയം മാച്ച് ടിക്കറ്റ് വില ഇങ്ങനെയാണ് :
299 രൂപ – നോർത്ത് ഗാലറി, സൗത്ത് ഗാലറി.
399 രൂപ – ഈസ്റ്റ് ഗാലറി, വെസ്റ്റ് ഗാലറി.
499 രൂപ – ബ്ലോക്ക് B2, ബ്ലോക്ക് B3.
899 രൂപ – ബ്ലോക്ക് C1, ബ്ലോക്ക് C2, ബ്ലോക്ക് C3, ബ്ലോക്ക് E ബ്ലോക്ക് A (DND)
1999 രൂപ – വി. ഐ. പി ഗാലറി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.