in

LOVELOVE

പിള്ളേർ പൊളിയാണ്??സാഫ് യൂത്ത് കപ്പ്‌ കിരീടം ഇന്ത്യൻ ടീം നേടി..

ഗ്രൂപ്പ്‌ റൗണ്ടിൽ ഭൂട്ടാനെയും (3-0) നേപ്പാളിനെയും (3-1) തോൽപിച്ചു കൊണ്ടാണ് ഇന്ത്യൻ ഫുട്ബോൾ ടീം പ്ലേ ഓഫിലെത്തുന്നത്. സെമിഫൈനൽ മത്സരവും വിജയം നേടി ഫൈനലിൽ നേപ്പാളിനെയും വീഴ്ത്തി കിരീടം നേടിയ ടീമിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്

ശ്രീലങ്കയിൽ വെച്ച് നടന്ന അണ്ടർ 17 സാഫ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടി ഇന്ത്യൻ ദേശീയ യൂത്ത് ഫുട്ബോൾ ടീം.

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിനെതിരെ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ നേരിടാനിറങ്ങിയ ഇന്ത്യൻ ടീം തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെടുത്തി ട്രോഫി നിലനിർത്തി.

ഗ്രൂപ്പ്‌ റൗണ്ടിൽ ഭൂട്ടാനെയും (3-0) നേപ്പാളിനെയും (3-1) തോൽപിച്ചു കൊണ്ടാണ് ഇന്ത്യൻ ഫുട്ബോൾ ടീം പ്ലേ ഓഫിലെത്തുന്നത്. സെമിഫൈനൽ മത്സരവും വിജയം നേടി ഫൈനലിൽ നേപ്പാളിനെയും വീഴ്ത്തി കിരീടം നേടിയ ടീമിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

നേപ്പാളിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തോൽപിച്ച ഇന്ത്യൻ ടീം സാഫ് അണ്ടർ 17 കപ്പിൽ നേടുന്ന കിരീടങ്ങളുടെ എണ്ണം 4 ആക്കി ഉയർത്തി.

2 തവണ റണ്ണേഴ്സ് അപ്പ്‌ ആയിട്ടുള്ള ഇന്ത്യൻ ഫുട്ബോൾ ടീം തന്നെയാണ് ഏറ്റവും കൂടുതൽ തവണ കിരീടമുയർത്തിയ ടീം.

ഇതിന് മുൻപ് 2019-ൽ ഇന്ത്യയിൽ വെച്ച് നടന്ന സാഫ് അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റിലും ഫൈനലിൽ നേപ്പാളിനെ 7-0 സ്കോറിനു വീഴ്ത്തിയാണ് ഇന്ത്യ കപ്പ്‌ നേടിയത്.

ഇന്ത്യ, നേപ്പാൾ, മാൽദീവ്സ്, ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ 6 ടീമുകളാണ് സാഫ് ടൂർണമെന്റിൽ പങ്കെടുക്കാറുള്ളത്.

സാഫ് അണ്ടർ 17 കിരീടം നേടിയതിന് കൂടാതെ ഈ വർഷം നടന്ന സാഫ് അണ്ടർ 20 കിരീടവും ഇന്ത്യൻ യൂത്ത് ഫുട്ബോൾ ടീം നേടിയിട്ടുണ്ട്.

തോൽപ്പിക്കാനാവില്ലെടാ..മുംബൈ സിറ്റി ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ??

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു??ടിക്കറ്റ് വിലകൾ ഇങ്ങനെയാണ്..