in ,

CryCry OMGOMG LOLLOL AngryAngry LOVELOVE

ഫിഫ വേൾഡ് കപ്പിൽ ഇന്ത്യക്ക് കനത്ത പരാജയം!!

ഇന്ത്യയിൽ വെച്ച് നടക്കുന്ന ഫിഫ അണ്ടർ 17 വിമൻസ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ അമേരിക്കയോട് ഇന്ത്യക്ക് കനത്ത തോൽവി. എതിരില്ലാത്ത 8 ഗോളുകൾക്കാണ് അമേരിക്കൻ അണ്ടർ 17 വിമൻസ് ടീം വിജയിച്ചത്.

ഇന്ത്യയിൽ വെച്ച് നടക്കുന്ന ഫിഫ അണ്ടർ 17 വിമൻസ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ അമേരിക്കയോട് ഇന്ത്യക്ക് കനത്ത തോൽവി. എതിരില്ലാത്ത 8 ഗോളുകൾക്കാണ് അമേരിക്കൻ അണ്ടർ 17 വിമൻസ് ടീം വിജയിച്ചത്.

ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 9-മിനിറ്റിൽ തന്നെ റെബിംബസിലൂടെ അമേരിക്ക ലീഡ് നേടി തുടങ്ങി. 15-മിനിറ്റിൽ കോർണർ കിക്കിൽ നിന്നും ഹെഡ്ഡർ ഗോൾ നേടി ചാർലറ്റ് കോഹ്ലർ ലീഡ് രണ്ടായി ഉയർത്തി.

23-മിനിറ്റിൽ ഗമിറോയിലൂടെയും 31-മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി റെബിംബസിലൂടെയും അമേരിക്ക ആദ്യ പകുതിയിൽ ആധിപത്യം പുലർത്തുന്ന ഗോളുകൾ സ്കോർ ചെയ്തു. 39-മിനിറ്റിൽ തോംപ്സനിലൂടെ അഞ്ചാം ഗോൾ നേടി അമേരിക്ക ആദ്യ പകുതി അഞ്ച് ഗോൾ ലീഡുമായി കളം വിട്ടു.

രണ്ടാം പകുതി ആരംഭിച്ച് 51-മിനിറ്റിൽ കോർണർ കിക്കിൽ നിന്നുമുള്ള പന്ത് ഗോളാക്കി മാറ്റി എല്ല എംറി ആറാം ഗോൾ നേടി. 59-മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ സുവാറസും, 62-മിനിറ്റിൽ ലോങ്ങ്‌ റേഞ്ച് ഗോളിലൂടെ ബുട്ടയും സ്കോർ ചെയ്തതോടെ മത്സരത്തിൽ ഇന്ത്യൻ ടീം ദയനീയമായി 8 ഗോളുകൾക്ക്‌ തോൽക്കുകയായിരുന്നു.

ഗ്രൂപ്പ് റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ എതിരാളികൾ ബ്രസീൽ, മൊറൊക്കോ ടീമുകളാണ്. ഇന്ത്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പ്‌ ഒഡിഷ, മുംബൈ, ഗോവ എന്നിവിടങ്ങളിൽ വെച്ചാണ് അരങ്ങേറുന്നത്. ഒക്ടോബർ 30-നാണ്‌ ഫൈനൽ മത്സരം.

ഐഎസ്എല്ലിലെ കിടിലൻ ടീം ഏതാണ്??ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം അറിയാം..

ബ്ലാസ്‌റ്റേഴ്‌സിനെ പുറത്താക്കാൻ സംഘാടകരുടെ വൃത്തിക്കെട്ട നീക്കം; തെളിവുകൾ പുറത്ത് വിട്ട് മഞ്ഞപ്പട