ഓരോ വർഷം കടന്നു പോവുന്നത് അനുസരിച് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് വളർന്നു വരുകയാണ്. അതോടൊപ്പം ഒട്ടേറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക സംഘടനകളും. ഇതിൽ ഏറ്റവും പ്രശസ്തമായ രണ്ട് ആരാധക സംഘടനകളാണ് മഞ്ഞപ്പടയും കേരള ബ്ലാസ്റ്റേഴ്‌സ് ആർമിയും.
എന്നാൽ ഡിസംബർ 24ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് മുംബൈ പോരാട്ടത്തിന് മുന്നോടിയായി രണ്ട് ആരാധക സംഘടനകൾ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടിയാണ്. സ്റ്റേഡിയത്തിൽ ഈസ്റ്റ് ഗാലറിയിൽ മികച്ച രീതിയിൽ എൻഗേജ് ചെയുന്ന ആരാധക കൂട്ടായിമയാണ് മഞ്ഞപ്പട.
വെസ്റ്റ് ഗാലറിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആർമിയും. മുംബൈയ്ക്കെതിരെയുള്ള മത്സരത്തിനു മുന്നോടി മഞ്ഞപ്പട ഒരു സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ വെസ്റ്റ് ഗ്യാലറിയിലേക്കും സൗത്ത് ഗ്യാലറിയിലേക്കും വിപുലീകരിക്കുന്നു പറഞ്ഞായിരുന്നു സ്റ്റേറ്റ്മെന്റ് വന്നത്.
പക്ഷെ വെസ്റ്റ് ഗാലറിയിൽ ഇത്രയും നാൾ മികച്ച പ്രവർത്തകൾ നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് ആർമി അവിടെയുണ്ടായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആർമി തിരിച്ചൊരു സ്റ്റേറ്റ്മെന്റ് പുറത്തിറക്കി.
തങ്ങളുടെ പ്രവർത്തനകളെ ഇല്ലാതാക്കുക, ബ്ലാസ്റ്റേഴ്‌സ് ആരാധകർയെന്ന കുത്തക സ്വന്തമാകാനായി ഞങ്ങളെ വെസ്റ്റ് ഗാലറിയിൽ നിന്ന് തുടച്ച് മാറ്റുക. മഞ്ഞപ്പട തങ്ങളുടെ പ്രവർത്തങ്ങൾ നോർത്ത് ഗാലറിയിലേക്കും, സൗത്ത് ഗാലറിയിലേക്കും വിപുലീകരിചതിന് ശേഷം മാത്രം വെസ്റ്റ് ഗാലറിയിലേക്ക് വന്ന മതിയെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആർമി പറയുന്നത്.