ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എട്ടു മത്സരങ്ങൾ കളിച്ചു പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 9 മത്സരങ്ങളിൽ നിന്നും 17 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ തുടരുന്നത്. ഏഴു മത്സരങ്ങളിൽ നിന്നും 19 പോയിന്റുള്ള എഫ് സി ഗോവയാണ് ഐ എസ് എല്ലിലെ നിലവിലെ ഒന്നാം സ്ഥാനക്കാർ. കൂടാതെ വെറും അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും നേടിയ മോഹൻബഗാൻ 15 പോയന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ അരങ്ങേറുന്നതിനിടയിൽ ജനുവരി മാസത്തിൽ കലിംഗ കപ്പ് ടൂർണമെന്റ് അരങ്ങേറുന്നുണ്ട്, ഹീറോ സൂപ്പർ കപ്പിന്റെ പുതിയ പേരാണ് കലിംഗ സൂപ്പർ കപ്പ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള 12 ടീമുകളും ഐ ലീഗിൽ നിന്നും യോഗ്യത മത്സരങ്ങൾ കളിച്ചു യോഗ്യത നേടുന്ന നാല് ടീമുകളും ഉൾപ്പെടുന്നതായിരിക്കും ടൂർണ്ണമെന്റ്.
ജനുവരി 9 മുതൽ 28 വരെയാണ് കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റ് അരങ്ങേറുന്നത്. അതേസമയം തന്നെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എഎഫ്സി മത്സരങ്ങൾ നടക്കുന്നതിനാൽ ഇന്ത്യൻ ടീമിലേക്ക് യോഗ്യത കിട്ടിയ താരങ്ങളെ മാറ്റി നിർത്തിയായിരിക്കും ടീമുകൾ കലിംഗ സൂപ്പർ കപ്പിൽ ടീമിനെ അണിനിരത്തുക.
എ എഫ് സി കപ്പ് കളിക്കുവാനുള്ള അവസരമാണ് കലിംഗ സൂപ്പർ കപ്പിലൂടെ ടീമുകൾക്ക് മുന്നിൽ ലഭിക്കുന്നത്. ഈ ടൂർണമെന്റ് വിജയിക്കുന്നവർക്ക് എ എഫ് സി കപ്പ് കളിക്കുവാനുള്ള അവസരമുണ്ട്. കഴിഞ്ഞ തവണ കേരളത്തില്‍ വെച്ച് ഹീറോ സൂപ്പർ കപ്പ് അരങ്ങേറിയപ്പോൾ ഒഡീഷ എഫ് സി ആണ് കപ്പ് എടുത്തത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച പോരാട്ടം നടത്തിയെങ്കിലും സെമിഫൈനലിൽ വീണു പോകുകയായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇതുപോലുള്ള ടൂർണമെന്റുകളിൽ വിജയിക്കാനായി വലിയ മുതൽക്കൂട്ടാകും. കൂടാതെ സീസണിലെ ഐഎസ്എലിന്റെ കിരീടം കൂടി ബ്ലാസ്റ്റേഴ്സിന് നേടണമെന്ന ആഗ്രഹമുണ്ട്.