in , , , ,

LOVELOVE

“ഒരു മഹത്തായ പദവി“; ബ്ലാസ്റ്റേഴ്‌സിനെ പറ്റി പുതിയ പരിശീലകന്റെ ആദ്യ പ്രതികരണം ഇങ്ങനെ…

created by InCollage

അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തങ്ങളുടെ പുതിയ പരിശീലകനായി സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാഹ്രെയാണ് പ്രഖ്യാപ്പിച്ചിരിക്കുകയാണ്.

2026 വരെ നീള്ളുന്ന രണ്ട് വർഷ കരാറിലാണ് 48കാരൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. വിവിധ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കൊപ്പം 400 ഓളം മത്സരങ്ങളാണ് സ്റ്റാഹ്രെ കൈകാര്യം ചെയ്തിട്ടുള്ളത്.

ഇപ്പോളിത മൈക്കൽ സ്റ്റാഹ്രെ, ബ്ലാസ്റ്റേഴ്‌സിനെ പറ്റി തങ്ങളുടെ ആദ്യ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ്. “മാനേജ്‍മെന്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചില ചർച്ചകൾക്ക് ശേഷം, കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്.”

“ഇതൊരു മഹത്തായ പദവിയാണ്. ഏഷ്യയിൽ എന്റെ കോച്ചിംഗ് കരിയർ തുടരാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ഉടൻ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നു.“ എന്നാണ് സ്റ്റാഹ്രെ പറഞ്ഞത്. 

3-4-3 എന്ന അറ്റാക്കിങ് ഫോർമേഷനാണ് പരിശീലകൻ സാധാരണ ഉപയോഗിക്കാറുള്ളത്. എന്തിരുന്നാലും പുതിയ ആശാന്റെ കീഴിൽ കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.

ആരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ. എന്താണ് അദ്ദേഹത്തിന്റെ കളി ശൈലി..

ബ്ലാസ്റ്റേഴ്സിൽ ഇനി പുതിയ മാറ്റങ്ങൾ;ബ്ലാസ്റ്റേഴ്സിനെ കുറിച്ച് കോച്ചിന്റെ ആദ്യ പ്രതികരണം.😍❤️