in

LOVELOVE LOLLOL OMGOMG CryCry AngryAngry

തീപ്പൊരി പടർത്താൻ മാർട്ടിൻ ചാവ്സ് വരുന്നു..

ഒരു സീസണോളം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ തുടർന്ന താരം 18 ISL മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കുപ്പായത്തിൽ നേടിയിട്ടുണ്ട്.

.

ഇന്ത്യൻ സൂപ്പർ ലീഗ് പ്രേമികൾക്ക് സുപരിചിതമായ ഒരു കിടിലൻ താരം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു, പക്ഷെ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാനല്ല, ഐ ലീഗിൽ പന്ത് തട്ടാനാണ് താരമെത്തുന്നത്.

24 വയസ്സ് മാത്രം പ്രായമുള്ള അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിൽ മായാജാലം കാഴ്ച വെക്കുന്ന മാർട്ടിൻ നിക്കോളാസ് ചാവ്സ് ഗാർസിയ എന്ന ഉറുഗായ് താരത്തെ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി സൈൻ ചെയ്തുവെന്നാണ് വാർത്ത.

ഒരു വർഷത്തെ കരാറിലാണ് താരത്തെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കിയത്. ഉറുഗായ് അണ്ടർ 17 ദേശീയ ടീമിലൂടെ വളർന്ന മാർട്ടിൻ ചാവ്സ് 2019-ലാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലെത്തുന്നത്.

.https://twitter.com/HalfwayFootball/status/1554876901679804416?

ഒരു സീസണോളം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ തുടർന്ന താരം 18 ISL മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കുപ്പായത്തിൽ നേടിയിട്ടുണ്ട്.

ഉദാന്ത സിങ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്?

ക്ലീൻ ഷീറ്റ് ലഭിച്ചു, ഇനിയാണ് കളി ആരംഭിക്കുന്നത്..