in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഉദാന്ത സിങ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്?

2023 വരെ ബാംഗ്ലൂരു എഫ്സിയുമായി കരാറുള്ള 26 വയസുകാരനായ ഉദാന്ത സിങ്ങിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് വൻ തുക ട്രാൻസ്ഫർ ഫീ ആയി ഓഫർ ചെയ്യുകയും, ഈ ഇന്ത്യൻ വിങ്ങർക്ക് വേണ്ടിയുള്ള ചർച്ചകൾ സജീവമായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുമുണ്ടെന്നുമാണ് റിപ്പോർട്ട്‌.

ബാംഗ്ലൂരു എഫ്സിയുടെ ഇന്ത്യൻ മുന്നേറ്റ നിര താരമായ ഉദാന്ത സിങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നേരത്തെ ബാംഗ്ലൂരു എഫ്സിയിൽ നിന്നും ഒരു ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട താരം ഉദാന്ത സിങ് ആണെന്നാണ് പ്രമുഖ ജേർണലിസ്റ്റായ നടാഷ ഗോഷ് റിപ്പോർട്ട്‌ ചെയ്യുന്നത്.

2023 വരെ ബാംഗ്ലൂരു എഫ്സിയുമായി കരാറുള്ള 26 വയസുകാരനായ ഉദാന്ത സിങ്ങിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് വൻ തുക ട്രാൻസ്ഫർ ഫീ ആയി ഓഫർ ചെയ്യുകയും, ഈ ഇന്ത്യൻ വിങ്ങർക്ക് വേണ്ടിയുള്ള ചർച്ചകൾ സജീവമായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുമുണ്ടെന്നുമാണ് റിപ്പോർട്ട്‌.

.https://twitter.com/natashaghosh_9/status/1555817743257321472?t=ekSwFQufBjsZY7qw1p5oXA&s=19

എന്നാൽ ബാംഗ്ലൂരു എഫ്സി നിലവിൽ ഉദാന്ത സിങ്ങിനെ വിട്ടുനൽകാൻ തയ്യാറല്ല, പക്ഷെ ബാംഗ്ലൂരു എഫ്സിയും ഉദാന്തയും ആഗ്രഹിക്കുന്ന ഓഫർ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുകയാണെങ്കിൽ ഉദാന്ത സിങ്ങിന്റെ ട്രാൻസ്ഫർ ബാംഗ്ലൂരു എഫ്സി പരിഗണിക്കാനിടയുണ്ട്.

സാഫ് കപ്പ്‌ നേടിയ ഇന്ത്യൻ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്..

തീപ്പൊരി പടർത്താൻ മാർട്ടിൻ ചാവ്സ് വരുന്നു..