in

AngryAngry LOVELOVE CryCry LOLLOL OMGOMG

മുംബൈ സിറ്റിയിൽ പോയതിന്റെ കാരണം വ്യക്തമാക്കി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഡയസ്

മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി സൈൻ ചെയ്യാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്.

.

മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി സൈൻ ചെയ്യാൻ കഴിഞ്ഞത് ബഹുമതിയാണെന്നും, മുംബൈ സിറ്റി എഫ്സിയിൽ ചേരാനുണ്ടായിരുന്ന കാരണവും വ്യക്തമാക്കിയിരിക്കുക്കയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജോർഹെ പെരേര ഡയസ്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞ അർജന്റീനക്കാരൻ നിലവിൽ മുംബൈ സിറ്റി എഫ്സി താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായിരുന്ന ഡയസ് ക്ലബ്ബ്‌ വിട്ടത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

“മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി സൈൻ ചെയ്യാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്. ക്ലബ്ബിന് എന്നെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്നും, അവരുടെ ഉദ്ദേശ്യങ്ങൾ എന്നോട് പങ്കുവെക്കുകയും ചെയ്തപ്പോൾ അത് എടുക്കാൻ എളുപ്പമുള്ള തീരുമാനമായിരുന്നു. മുംബൈ സിറ്റിയിൽ വന്നതിൽ എനിക്ക് സന്തോഷമുണ്ട്.” – ഡയസ് പറഞ്ഞു.

Iftwc

വരാൻ പോകുന്ന സീസണിൽ ഡയസിനൊപ്പം ഗ്രേഗ് സ്റ്റുവാർട്ട്, അഹമദ് ജാഹു തുടങ്ങിയ വമ്പന്മാർ അണിനിരക്കുമ്പോൾ അയർലാൻഡേർസ് സീസണിലെ ISL കിരീട ഫേവറിറ്റുകളായി മാറുമെന്നതിൽ സംശയമില്ല.

OFFICIAL: ജോർദാൻ മുറെ പുതിയ ക്ലബ്ബിൽ ചേർന്നു..

ആരാധകരെ ഞെട്ടിക്കുന്ന നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് എസ്ഡി