in

LOVELOVE LOLLOL CryCry OMGOMG AngryAngry

OFFICIAL: ജോർദാൻ മുറെ പുതിയ ക്ലബ്ബിൽ ചേർന്നു..

പുതിയ വെല്ലുവിളിക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിന് ക്ലബ്ബിനും ആരാധകർക്കും നന്ദി

.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായിരുന്ന ഓസ്ട്രേലിയൻ ഫുട്ബോൾ താരം ജോർദാൻ മുറെ തായ് ലീഗ് ക്ലബ്ബായ നാഖോൺ രച്ചസിമ എഫ്‌സിയിൽ ചേർന്നു. താരം തന്നെയാണ് ഇക്കാര്യം ഒഫീഷ്യൽ ആയി അറിയിച്ചത്.

കഴിഞ്ഞ 2 വർഷത്തോളം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ 26-കാരനായ ജോർദാൻ മുറെ ടീം വിട്ടതായി കഴിഞ്ഞ ദിവസങ്ങളിൽ ജംഷഡ്പൂർ എഫ്സി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയതിനു ദിവസങ്ങൾക്കകമാണ് താരം തായ് ലീഗിൽ ചേർന്ന വാർത്തയെത്തുന്നത്.

“വരാനിരിക്കുന്ന 2022/23 സീസണിൽ നാഖോൺ രച്ചസിമ എഫ്സിയിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. പുതിയ വെല്ലുവിളിക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിന് ക്ലബ്ബിനും ആരാധകർക്കും നന്ദി.” – ജോർദാൻ മുറെ പറഞ്ഞു.

2020-2021 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 19 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ജോർദാൻ മുറെ കൊമ്പന്മാർക്ക് വേണ്ടി 7 ഗോളുകൾ നേടിയിട്ടുണ്ട്. 2021-2022 സീസണിൽ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയാണ് താരം ISL നോട്‌ വിട പറഞ്ഞത്.

കരോലിസ് പണി തുടങ്ങി, ബ്ലാസ്റ്റേഴ്‌സ് സൈനിങ് വരുന്നുണ്ട്..

മുംബൈ സിറ്റിയിൽ പോയതിന്റെ കാരണം വ്യക്തമാക്കി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഡയസ്