in

LOVELOVE LOLLOL CryCry OMGOMG AngryAngry

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒഴിവാക്കി ജംഷഡ്പൂർ എഫ്.സി

“മൈതാനത്തിനകത്തും പുറത്തുമുള്ള നിങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങൾക്കും അതിശയകരമായ ഓർമ്മകൾക്കും നന്ദി, ജോർദാൻ! നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിജയാശംസകളും നേരുന്നു.”

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണുകളിലെല്ലാം കാഴ്ച വെച്ച തന്റെ സ്വതസിദ്ധമായ കളിശൈലി കൊണ്ട് ആരാധകരുടെ മനസ്സിനുള്ളിൽ ഇടം നേടിയ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജോർദാൻ മുറ നിലവിലെ ക്ലബ്ബായ ജംഷഡ്പൂരിനോട് വിട പറഞ്ഞു.

വെറും 26 വയസ്സ് മാത്രം പ്രായമുള്ള ഈ ഓസ്ട്രേലിയൻ മുന്നേറ്റനിര താരത്തിന്റെ വിടവാങ്ങൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂർ എഫ്. സി ഒഫീഷ്യൽ ആയി അറിയിച്ചു. ജംഷഡ്പൂർ എഫ്സി ആരാധകരെ പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കൂടി പ്രിയതാരമാണ് ജോർദാൻ മുറെ.

“മൈതാനത്തിനകത്തും പുറത്തുമുള്ള നിങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങൾക്കും അതിശയകരമായ ഓർമ്മകൾക്കും നന്ദി, ജോർദാൻ! നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിജയാശംസകളും നേരുന്നു.” – ജംഷഡ്പൂർ എഫ്.സി പറഞ്ഞു.

Jamshedpur FC on twitter

2020-2021 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞ ജോർദാൻ മുറെ 19 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടി. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരം അടുത്ത സീസണിൽ ജംഷഡ്പൂർ എഫ്. സിക്ക് വേണ്ടി 14 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്.

കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫ് ISL ക്ലബ്ബിൽ സൈൻ ചെയ്തുവെന്ന് വാർത്ത

ഒരു യുവതാരത്തെ കൂടി ലോൺ അടിസ്ഥാനത്തിൽ കൈമാറാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്