in , , , ,

OMGOMG LOVELOVE LOLLOL

ആ വാർത്ത വ്യാജമാണ്❓; ഒടുവിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ നിരശിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടനവധി ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകളിൽ, മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ ഗോൾകീപ്പർ ധീരജ് സിംഗ് ഗോവ വിട്ട് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക് ചേക്കേറും പറഞ്ഞ് അത്തരത്തിൽ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ, ഇപ്പോളിത ഈ വാർത്തകളെ നിരശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ധീരജ്. “ഞാൻ ഒരു ക്ലബ്ബുമായും കോൺട്രാക്റ്റും ബന്ധപ്പെട്ട് ചർച്ചകളിലല്ല. നിലവിൽ ഞാൻ എഫ്സി ഗോവയിലാണുള്ളത്, ടീമിനെ നന്നായി സഹായിക്കാൻ എന്റെ പരമാവധി ശ്രമിക്കുന്നു. നിങ്ങൾ കേട്ടിരിക്കാനിടയുള്ള അഭ്യൂഹങ്ങൾ ദയവായി അവഗണിക്കുക. ഞാൻ ഗോവയിൽ തന്നെ തുടരും.” എന്നാണ് ധീരജ് പറഞ്ഞത്.

താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ആരാധകരെ താരം ഈ കാര്യങ്ങളെല്ലാം അറിയിച്ചത്. ഇതോടെ ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു അഭ്യൂഹത്തിന് കൂടി വിരാമം ആയിരിക്കുകയാണ്.

മലയാളി താരത്തെ കൊടുക്കാൻ തയ്യാർ👀; സ്വാപ്പ് ഡീലിലൂടെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്‌….

ലൂണക്ക് പകരം കിടിലൻ ഡച്ച് താരം വരുന്നു🔥 ഇവനാണ് പകരം വരുന്ന ആ പുലി😍🔥