ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മധ്യഭാഗത്തുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച താരങ്ങളെ തങ്ങളുടെ ടീമിലേക്ക് കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.
സീസണിനിടെ പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണക്ക് പകരം മറ്റൊരു സൂപ്പർ വിദേശ താരത്തിനെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഒരു യൂറോപ്യൻ താരവുമായി ചർച്ചകൾ നടത്തുകയാണ്.
ലൂണയുടെ പകരക്കാരനെ സംബന്ധിച്ചുള്ള സൂചനകൾ ഷൈജു ദാമോദരൻ നൽകിയത് അനുസരിച്ച് എ എസ് സി ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടുള്ള ഫോർവേഡ്, വിങ്ങർ എന്നീ പൊസിഷനുകളിൽ കളിക്കുന്ന യൂറോപ്യൻ താരമാണ്. ഈയൊരു സൂചനകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സുമായി ട്രാൻസ്ഫർ റൂമറിൽ ബന്ധപ്പെട്ട് കിടക്കുന്നത് ഒരു ഡച്ച് താരമാണ്.
നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റൂമുകൾ പ്രകാരം 31 വയസ്സുകാരനായ ഡച്ച് താരം അലക്സ് അഡ്രിയാനസ് അന്റോണിയസ് ഷാക്ക് എന്ന താരവുമായി കേരള ബ്ലാസ്റ്റേഴ്സ് അവസാനഘട്ട ചർച്ചകളിലാണ്. ഷൈജു ദാമോദരൻ പറഞ്ഞത് പ്രകാരം നിലവിൽ ജാപ്പനീസ് ക്ലബ്ബിൽ കളിക്കുന്ന ഈ താരം അവസാന സീസണിൽ എ എഫ് സി ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടുണ്ട്. മാത്രമല്ല ഫോർവേഡ്, വിങ്ങർ എന്നീ പൊസിഷനിൽ കളിക്കുന്ന ഈ താരം എന്തുകൊണ്ടും ലൂണക്ക് അനുയോജ്യമായ കളിക്കാരനാണ്.