in , ,

LOVELOVE LOLLOL CryCry

തിരഞ്ഞെടുത്ത ക്ലബ്‌ മികച്ചത്?; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിഗിന് ആശംസകൾ അറിയിച്ച് മുൻ ഐഎസ്എൽ സൂപ്പർ താരം രംഗത്ത്?….

അങ്ങനെ ആരാധകരുടെ ഒട്ടേറെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനെ സ്വന്തമാക്കിയിരിക്കുകയാണ്. യൂറോപ്യൻ രാജ്യമായ ലിത്വാനിയ നാഷണൽ ടീമിന്റെ ക്യാപ്റ്റനായ ഫെഡർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഈ സീസൺ അവസാനിക്കുന്ന വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോളിത താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ചെന്നൈ, ജംഷഡ്പൂർ മുന്നേറ്റ താരമായ നെറിജസ് വാൽസ്കിസ്.

ലിത്വാനിയൻക്കാരനായ താരം ഫെഡറിന്റെ ഇൻസ്റ്റാഗ്രാം പേജിലെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വെൽക്കം പോസ്റ്റിന്റെ താഴെ ഈ പ്രകാരം കമന്റ്‌ ചെയ്തു. “ഗുഡ് ലക്ക് ഫെഡറർ, വളരെ നല്ല തിരഞ്ഞെടുപ്പ് തന്നെ” എന്നിങ്ങനെ വാൽസ്കിസ് കമന്റ്‌ ചെയ്തത്.

അങ്ങനെ ഒരു കിടിലൻ താരവും ടീം വിടുന്നു, ടീമിനെ സംബന്ധിച്ച് ഇത് തീരാനഷ്ടമാണ്..

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി, പുതിയ അപ്ഡേറ്റ് ഇങ്ങനെ..