ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇടവേളയിൽ എടുക്കുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റ്ലെ തങ്ങളുടെ മത്സരത്തിന് തൊട്ടുമുൻപായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ സൈനിങ് ഒഫീഷ്യലി ആരാധകർക്ക് സർപ്രൈസ് നൽകി പ്രഖ്യാപിച്ചത്.
യൂറോപ്യൻ നാഷണൽ ടീമായ ലിത്വനിയയുടെ നായകനായ ഫെഡർ ഇവാനോവിച് സെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൈൻ ചെയ്തതായി ഒഫീഷ്യലി പ്രഖ്യാപിച്ചത്. 32വയസ്സുകാരനായ താരത്തിനെ ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
താരത്തിനെ സ്വന്തമാക്കിയതിന് പിന്നാലെ ആരാധകർക്ക് മുന്നിൽ ഉയർന്ന ചോദ്യമാണ് സൂപ്പർ കപ്പ് ടൂർണമെന്റ് കളിക്കുവാൻ ഫെഡർ സെർനിച് ഉണ്ടാവുമോ ഇല്ലയോ എന്ന്. ഈയൊരു ചോദ്യത്തിന് നിലവിൽ ലഭിച്ച ഉത്തരം ഫെഡർ സെർനിച് ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പർ കപ്പ് മത്സരങ്ങളിൽ കളിക്കില്ല എന്നാണ്.
സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലുള്ള അരങ്ങേറ്റം താരം കുറിക്കും. സൂപ്പർ കപ്പ് ടൂർണമെന് ശേഷം ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ഫെഡർ സെർനിച് ജോയിൻ ചെയ്യുക.