in ,

LOVELOVE

ഈ ആരാധകർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച അവസരങ്ങളാണ് ആശാനും ടീമിനും മുന്നിലുള്ളത്??

തുടർച്ചയായി മൂന്നാമത്തെ സീസണിലും മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ച നമ്മുടെ ഇവാൻ ആശാൻ നിരവധി റെക്കോർഡുകളാണ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സ്വന്തമാക്കുന്നത്

തുടർച്ചയായി മൂന്നാമത്തെ സീസണിലും
മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ച നമ്മുടെ ഇവാൻ ആശാൻ നിരവധി റെക്കോർഡുകളാണ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സ്വന്തമാക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലിപ്പിച്ച പരിശീലകൻ എന്ന റെക്കോർഡിന് പുറമേ ഏറ്റവും കൂടുതൽ വിജയങ്ങൾ, എതിരാളികളുടെ സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ തുടങ്ങിയ നിരവധി ബ്ലാസ്റ്റേഴ്സ് റെക്കോർഡുകൾ ആണ് ഇവാനു മുന്നിൽ വഴിമാറിയത്.

തകർപ്പൻ ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റ് സുവർണ്ണവസരം പോലെ വന്നു നിൽക്കവേ ഇവാൻ ആശാന് മുന്നിലുള്ളത് ചരിത്രം തിരുത്താനുള്ള ഏറ്റവും മികച്ച അവസരങ്ങളാണ്.

ക്ലബ്ബ് രൂപം കൊണ്ട് പത്തു വർഷങ്ങൾ പിന്നിട്ടുവെങ്കിലും  ചരിത്രത്തിൽ ഇതുവരെയും ഒരു ട്രോഫി പോലും സ്വന്തമാക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സൂപ്പർ കപ്പ് നേടിക്കൊടുക്കാനായാൽ ആദ്യട്രോഫി എന്ന വലിയ സന്തോഷം ആരാധകർക്ക് നൽകുവാൻ ഇവാനു മുന്നിൽ സുവർണ്ണവസരമാണ് ഇത്. അതിനാൽ തന്നെ നിലവിൽ മികച്ച ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്സിലും പരിശീലകനിലും ആരാധകർക്ക് വളരെയധികം വിശ്വാസവും പ്രതീക്ഷയുമുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി, പുതിയ അപ്ഡേറ്റ് ഇങ്ങനെ..

അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ചെറിയ സങ്കടമുണ്ട്?