in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ചെറിയ സങ്കടമുണ്ട്?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടെ പരിക്ക് ബാധിച്ച് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർ താരവും നായകനുമായ ഉറുഗ്വ മജീഷ്യൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടെ പരിക്ക് ബാധിച്ച് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർ താരവും നായകനുമായ ഉറുഗ്വ മജീഷ്യൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

വളരെ അപ്രതീക്ഷിതമായി ആരാധകർക്ക് സർപ്രൈസ് നൽകിക്കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്രഖ്യാപനം. യൂറോപ്പിൽ നിന്നുമുള്ള ഫെഡർ ഇവാനോവിച്ച്  സെർനിച് എന്ന താരത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരമായി പ്രഖ്യാപിച്ചത്.

ലൂണക്ക് പകരം ലിത്വനിയ ദേശീയ ടീമിന്റെ നായകനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നെങ്കിലും സീസൺ അവസാനം വരെയുള്ള കരാർ ആയതിനാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരുപാട് കാലമൊന്നും കളിക്കാൻ ഫെഡർ സെർനിച്ചിന് കഴിഞ്ഞേക്കില്ല. സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ താരം കളിച്ചേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.

അതിനാൽ സൂപ്പർ കപ്പ് ടൂർണമെന്റ് കഴിഞ്ഞ് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആയിരിക്കും ബ്ലാസ്റ്റേഴ്സിന് വേണ്ടി താരം അരങ്ങേറ്റം കുറിക്കുക. ഫെബ്രുവരി മാർച്ച് മാസങ്ങളോടെ അവസാനിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ താരത്തിന് കളിക്കാനായേക്കുക രണ്ടുമാസത്തോളം  ആയിരിക്കും. അതിനാൽ തന്നെ ചെറിയ കാലാവധിയിലേക്കുള്ള ഒരു സൈനിങായാണ് ഫെഡറിന്റെ സൈനിങ്ങിനെ വിലയിരുത്തുന്നത്.

ഈ ആരാധകർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച അവസരങ്ങളാണ് ആശാനും ടീമിനും മുന്നിലുള്ളത്??

ആശാൻ പറഞ്ഞതിലും നേരത്തെ സംഭവിച്ചു?ബ്ലാസ്റ്റേഴ്‌സ് ഫാൻസും പ്രതീക്ഷയിൽ??