in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

അങ്ങനെ ഒരു കിടിലൻ താരവും ടീം വിടുന്നു, ടീമിനെ സംബന്ധിച്ച് ഇത് തീരാനഷ്ടമാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇടയിലുള്ള ഇടവേളയിൽ ആരംഭിച്ച കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി നിലവിലെ ഷീൽഡ് ട്രോഫി ജേതാക്കളായ മുംബൈ സിറ്റി തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് സൂപ്പർ താരത്തിന്റെ അഭാവമായിരുന്നു.

മുംബൈ സിറ്റിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന സ്കോട്ടിഷ് താരമായ ഗ്രേഗ് സ്റ്റുവർട് സൂപ്പർ കപ്പിനുള്ള സ്ക്വാഡിൽ ഇടം നേടിയിരുന്നില്ല. ഗ്രേഗ് സ്റ്റുവർട്ടിനു പകരം ആൽബർട്ടോ നോഗുവേരയെയാണ് മുംബൈ സിറ്റി സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.

ഇപ്പോഴിതാ ഗ്രേഗ് സ്റ്റുവർട് ക്ലബ്ബ് വിടുകയാണെന്ന് ഓഫീസിൽ സ്റ്റേറ്റ്മെന്റ് പുറത്തുവിട്ടിരിക്കുകയാണ് മുംബൈ സിറ്റി. പരസ്പര ധാരണയോടെ ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് മുംബൈ സിറ്റി അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാൽ താരം സ്കോട്ട്‌ലൻഡിലേക്ക് മടങ്ങുകയാണെന്നും മുംബൈ കൂട്ടിച്ചേർത്തു. 46 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും പതിനെട്ട് അസിസ്റ്റുകളും മുംബൈ സിറ്റിക്ക് വേണ്ടി സ്വന്തമാക്കിയ ഗ്രേഗ് സ്റ്റുവർട് മുംബൈ സിറ്റിക്കൊപ്പം ഷീൽഡ് ട്രോഫിയും സ്വന്തമാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് സൂപ്പർ കപ്പ് കളിക്കുമോ?? എന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരും??… അപ്ഡേറ്റ് ഇതാ..

തിരഞ്ഞെടുത്ത ക്ലബ്‌ മികച്ചത്🔥; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിഗിന് ആശംസകൾ അറിയിച്ച് മുൻ ഐഎസ്എൽ സൂപ്പർ താരം രംഗത്ത്🥳….