in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയ താരം പുതിയ ക്ലബ്ബിൽ..!!

2016-ഫതഹ് ഹൈദരാബാദിലെത്തിയ താരം 2017-2018 സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലൂടെ ഐഎസ്എൽ കരിയർ ആരംഭിച്ചു. 2018-ൽ നോർത്ത് ഈസ്റ്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഹക്കു 2022-ൽ ഗോകുലം കേരള എഫ്സിക്ക്‌ വേണ്ടി ലോണടിസ്ഥാനത്തിൽ കളിച്ചിരുന്നു.

2018 മുതൽ 4 വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന മലയാളി ഡിഫെൻഡർ അബ്ദുൽ ഹക്കു പുതിയ ക്ലബ്ബിൽ ചേർന്നതായി ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി അബ്ദുൽ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് വിട്ട വിവരം ബ്ലാസ്റ്റേഴ്‌സ് തന്നെ ഒഫീഷ്യൽ ആയി അറിയിച്ചിരുന്നു, 11 മത്സരങ്ങളോളം മഞ്ഞ കുപ്പായമണിഞ്ഞ ഹക്കു ഒരു ഗോൾ ബ്ലാസ്റ്റേഴ്സിനു വേണ്ടി നേടിയിരുന്നു.

ഐലീഗിലെ വമ്പൻമാരായ റിയൽ കശ്മീർ എഫ്സിയാണ് അബ്ദുൽ ഹക്കുവിനെ തങ്ങൾ സ്വന്തമാക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. മലപ്പുറം സ്വദേശിയായ 28 വയസുകാരൻ ഹക്കു സീനിയർ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത് പൂനെയിലെ ഡിഎസ്കെ ശിവാജിയൻസ് ക്ലബ്ബിലൂടെയാണ്.

2016-ഫതഹ് ഹൈദരാബാദിലെത്തിയ താരം 2017-2018 സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലൂടെ ഐഎസ്എൽ കരിയർ ആരംഭിച്ചു. 2018-ൽ നോർത്ത് ഈസ്റ്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഹക്കു 2022-ൽ ഗോകുലം കേരള എഫ്സിക്ക്‌ വേണ്ടി ലോണടിസ്ഥാനത്തിൽ കളിച്ചിരുന്നു.

ഹ്യൂമേട്ടാ..ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വാനോളം പുകഴ്ത്തി വീണ്ടും ഇയാൻ ഹും

പ്രവചനം തെറ്റിയില്ല!! ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത് പോലെ സംഭവിച്ചു, ഇനിയെങ്കിലും..