in ,

AngryAngry LOVELOVE LOLLOL OMGOMG CryCry

പ്രവചനം തെറ്റിയില്ല!! ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത് പോലെ സംഭവിച്ചു, ഇനിയെങ്കിലും..

ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ 87മിനിറ്റിൽ അലൻ കോസ്റ്റ നേടുന്ന ഗോളിലൂടെ മുന്നിലെത്തിയ ബാംഗ്ലൂരുവിനെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സ്പാനിഷ് താരം ജോൺ ഗസ്തനാഗ നേടുന്ന തകർപ്പൻ ഗോളിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സമനില ഗോൾ നേടിയതായിരുന്നു, എന്നാൽ ഗോൾ ആഘോഷം കഴിഞ്ഞ് നടന്നു നീങ്ങുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരങ്ങളെയും സ്റ്റാഫുകളെയും, എന്തിന് വരെ ബാംഗ്ലൂരു എഫ്സിയെ പോലും ഞെട്ടിച്ചുകൊണ്ടാണ് ലൈൻ റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തിയത്

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങി രണ്ടാം ദിനം പിന്നിടുമ്പോഴേക്കും എപ്പോഴത്തെയും പോലെ ഐഎസ്എല്ലിലെ റഫറിയിങ്ങിനെ കുറിച്ചുള്ള വിവാദങ്ങൾ പൊന്തിതുടങ്ങി. ഇന്നലെ നടന്ന ബാംഗ്ലൂരു എഫ്സി vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മത്സരത്തിൽ അവസാന നിമിഷം അർഹിച്ച ഗോൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് റഫറിയുടെ പിഴവ് മൂലം ലഭിച്ചില്ല.

ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ 87മിനിറ്റിൽ അലൻ കോസ്റ്റ നേടുന്ന ഗോളിലൂടെ മുന്നിലെത്തിയ ബാംഗ്ലൂരുവിനെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സ്പാനിഷ് താരം ജോൺ ഗസ്തനാഗ നേടുന്ന തകർപ്പൻ ഗോളിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സമനില ഗോൾ നേടിയതായിരുന്നു, എന്നാൽ ഗോൾ ആഘോഷം കഴിഞ്ഞ് നടന്നു നീങ്ങുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരങ്ങളെയും സ്റ്റാഫുകളെയും, എന്തിന് വരെ ബാംഗ്ലൂരു എഫ്സിയെ പോലും ഞെട്ടിച്ചുകൊണ്ടാണ് ലൈൻ റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തിയത്.

ഇതോടെ ലൈൻ റഫറിയുടെ നേർക്കുനേർ ഓടിയടുത്ത നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരങ്ങളും കോച്ചിംഗ് സ്റ്റാഫുകളും പ്രതികരിക്കുന്നതിനിടെ റഫറി മുഖ്യപരിശീലകൻ മാർക്കോ ബാൽബൂളിന് നേരെ റെഡ് കാർഡ് ഉയർത്തി.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ഗോൾ നിഷേധിച്ചതോടെ മത്സരത്തിൽ ബാംഗ്ലൂരു എഫ്സി ഒരു ഗോളിന് വിജയിച്ചു. മത്സരശേഷം ഐഎസ്എല്ലിലെ നിരവധി താരങ്ങളും പ്രമുഖരും ഉൾപ്പടെ വലിയ പ്രതിഷേധങ്ങളാണ് ഐഎസ്എല്ലിലെ റഫറിയിങ്ങിനെതിരെ ഉയർത്തുന്നത്.

എന്തായാലും ഈ സംഭവങ്ങൾ അരങ്ങേറുന്നതിനു 2 ദിവസം മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്നെ ഇക്കാര്യങ്ങൾക്കെതിരെ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരത്തിന് മുൻപ് നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഈ ഐഎസ്എൽ സീസണിനെയും റഫറിയിങ്ങിനെയും കുറിച്ച് സംസാരിക്കുന്നത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം റഫറിയിംഗിലൂടെ വേദനിക്കപ്പെട്ട ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയെന്നും, ഇത്തവണ മികച്ച റഫറിയിങ് തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഇവാൻ പറഞ്ഞിരുന്നു.

“മികച്ച റഫറിയിംഗ് ഈ സീസണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണില്‍ കുറേ മത്സരങ്ങളില്‍ മോശം റഫറിയിംഗിലൂടെ വേദനിക്കപ്പെട്ട ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗവുമാണ് എന്നതും മറ്റൊരു വസ്തുതയാണ്.” – ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs ബാംഗ്ലൂരു എഫ്സി മത്സരത്തിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ്‌ ബംഗാൾ ഉദ്ഘാടന മത്സരത്തിലും റഫറിയുടെ തെറ്റായ നിരവധി തീരുമാനങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. എന്തൊക്കെ ഐഎസ്എല്ലിൽ നിലവാരത്തിൽ വന്നാലും ഒരു മാറ്റാവുമില്ലാതെ തുടരുന്ന മോശം റഫറിയിങ് ഇനിയെന്നാണ് മാറുകയെന്നാണ് ആരാധകർക്ക് അറിയേണ്ടത്.

ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയ താരം പുതിയ ക്ലബ്ബിൽ..!!

എന്തുകൊണ്ട് ഐഎസ്എല്ലിൽ VAR വരുന്നില്ല? കാരണങ്ങൾ ഇതാ..