in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

എന്തുകൊണ്ട് ഐഎസ്എല്ലിൽ VAR വരുന്നില്ല? കാരണങ്ങൾ ഇതാ..

എങ്കിലും ഇന്ത്യൻ റഫറിമാരുടെ നിരവധി മോശം തീരുമാനങ്ങൾ കാരണം തങ്ങൾ വിയർപ്പൊഴുക്കി അധ്വാനിച്ചു നേടുന്ന പലതും ടീമുകൾക്കും താരങ്ങൾക്കും നിഷേധിക്കുന്ന ഐഎസ്എൽ റഫറിയിങ് സിസ്റ്റത്തിൽ കൊണ്ടുവരാൻ കഴിയുന്ന വാർ അല്ലാത്ത ചിലതുണ്ട്

എല്ലായിപ്പോഴുത്തെയും പോലെ ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും മോശം റഫറിയിങ്ങിനെ കുറിച്ചുള്ള പരാതികൾ പൊങ്ങിതുടങ്ങി. കഴിഞ്ഞ ബാംഗ്ലൂരു എഫ്സി vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മത്സരത്തിലാണ് അർഹിച്ച ഗോൾ നിഷേധിച്ചുകൊണ്ട് റഫറി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് തോൽവി സമ്മാനമായി കൊടുത്തത്.

ഇത് കാണുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരിൽ ചിലർക്കെങ്കിലും തോന്നുന്ന ഒരു കാര്യമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ‘വാർ’ കൊണ്ടുവന്നാൽ ഇതെല്ലാം ശെരിയാകില്ലേ എന്ന്, ശെരിയാണ് വാർ ഉണ്ടെങ്കിൽ തെറ്റുകൾ തിരുത്താൻ കഴിയും, എന്നാൽ എന്തുകൊണ്ട് ഐഎസ്എൽ അധികൃതർ വാർ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല?

റഫറിമാരുടെ തുടർച്ചയായ തെറ്റുകൾ കാരണം ആധുനിക ലോകഫുട്ബോളിൽ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് (VAR) ഇപ്പോൾ യൂറോപ്യൻ ഉൾപ്പടെ നിരവധി ലീഗുകളിൽ ഉപയോഗിക്കുന്നത് നമുക്ക് കാണാൻ കഴിയും. എന്നാൽ തങ്ങളുടെ നിലവാരം വളർന്നെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ എന്തുകൊണ്ട് വാർ വരുന്നില്ല?

ഇതിന് പ്രധാന കാരണം വാർ കൊണ്ടുവരാനുള്ള സാമ്പത്തികഭദ്രത നിലവിൽ ഐഎസ്എല്ലിനില്ല എന്നതാണ്, വാർ വെക്കാനുള്ള സാമ്പത്തികശേഷി ഐഎസ്എല്ലിനില്ല എന്ന് കേൾക്കുമ്പോൾ നമ്മൾ അത്ഭുതപ്പെടുമെങ്കിലും വസ്തുത സത്യം തന്നെയാണ്.

എങ്കിലും ഇന്ത്യൻ റഫറിമാരുടെ നിരവധി മോശം തീരുമാനങ്ങൾ കാരണം തങ്ങൾ വിയർപ്പൊഴുക്കി അധ്വാനിച്ചു നേടുന്ന പലതും ടീമുകൾക്കും താരങ്ങൾക്കും നിഷേധിക്കുന്ന ഐഎസ്എൽ റഫറിയിങ് സിസ്റ്റത്തിൽ കൊണ്ടുവരാൻ കഴിയുന്ന വാർ അല്ലാത്ത ചിലതുണ്ട്.

ടെക്നിക്കൽ ഏരിയയിൽ ലൈവ് ഫീഡ് ഉപയോഗിച്ച് ടിവി ഇൻസ്റ്റാൾ ചെയ്യുകയെന്നതാണ് ഒന്ന്, ഇത് ഉപയോഗിച്ച് കൊണ്ട് റഫറിമാർക്ക് റിപ്ലേകളിൽ നിന്നും വ്യകതമായ തീരുമാനങ്ങൾ കൈകൊള്ളാനാവും.

കൂടാതെ ഓൺ-ഫീൽഡ് കോളിനെ ചലഞ്ച് ചെയ്യാൻ ടീമുകൾക്ക് 2 റിവ്യൂസ് നൽകുകയെന്നതെല്ലാം ഐഎസ്എല്ലിൽ കൊണ്ടുവരാൻ കഴിയുന്നതാണ്. കൂടാതെ അഡിഷണൽ അസിസ്റ്റന്റ് റഫറിമാരെ ഗ്രൗണ്ടിൽ നിയമിക്കുകയെന്നതെല്ലാം വലിയ രീതിയിൽ റഫറിയിങ് തീരുമാനങ്ങൾ ശെരിയാകുവാൻ സഹായിക്കുന്നതാണ്.

പ്രവചനം തെറ്റിയില്ല!! ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത് പോലെ സംഭവിച്ചു, ഇനിയെങ്കിലും..

ബ്ലാസ്റ്റേഴ്‌സ് മുതൽ കൊൽക്കത്തൻ ക്ലബ്ബുകളുടെ വരെ..