in ,

LOVELOVE CryCry LOLLOL

ബ്ലാസ്റ്റേഴ്‌സ് മുതൽ കൊൽക്കത്തൻ ക്ലബ്ബുകളുടെ വരെ..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിന് ആയിരങ്ങൾ തിങ്ങിനിറഞ്ഞു നിന്ന കൊച്ചി സ്റ്റേഡിയത്തിൽ കിക്ക് ഓഫ്‌ കുറിച്ച് കഴിഞ്ഞു. 6 മാസത്തോളം നീണ്ടുനിൽക്കുന്ന ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ മാർച്ച്‌ മാസത്തിലാണ് അവസാനിക്കുന്നത്. ഇത്തവണ ഐഎസ്എല്ലിൽ ഏട്ടമുട്ടുന്ന 11 ടീമുകളുടെയും സ്റ്റേഡിയവും അതിന്റെ കപ്പാസിറ്റിയുമുൾപ്പടെയുള്ളവയാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്. ഈ 11 ടീമുകൾക്കുള്ളത് 10 സ്റ്റേഡിയങ്ങളിലാണ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിന് ആയിരങ്ങൾ തിങ്ങിനിറഞ്ഞു നിന്ന കൊച്ചി സ്റ്റേഡിയത്തിൽ കിക്ക് ഓഫ്‌ കുറിച്ച് കഴിഞ്ഞു. 6 മാസത്തോളം നീണ്ടുനിൽക്കുന്ന ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ മാർച്ച്‌ മാസത്തിലാണ് അവസാനിക്കുന്നത്.

ഇത്തവണ ഐഎസ്എല്ലിൽ ഏറ്റുമുട്ടുന്ന 11 ടീമുകളുടെയും സ്റ്റേഡിയവും അതിന്റെ കപ്പാസിറ്റിയുമുൾപ്പടെയുള്ളവയാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്. ഈ 11 ടീമുകൾക്കുള്ളത് 10 സ്റ്റേഡിയങ്ങളിലാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം ഇത്തവണ ഈസ്റ്റ്‌ ബംഗാൾ, ATK മോഹൻ ബഗാൻ എന്നീ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടായാണ് പ്രവർത്തിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തമായി സ്റ്റേഡിയമുള്ള ഏകടീമാണ് ജംഷഡ്പൂർ എഫ്സി, അതിനാൽ തന്നെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലെ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത് തന്നെ വെറും 50 രൂപ മുതലാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ഹോം സ്റ്റേഡിയങ്ങളും അതിൽ ഉൾകൊള്ളാവുന്ന ശേഷിയും ചുവടെ കൊടുക്കുന്നു :

  • സാൾട്ട് ലേക്ക് സ്റ്റേഡിയം

ക്ലബ്: ഈസ്റ്റ് ബംഗാൾ, എടികെ മോഹൻ ബഗാൻ

നഗരം: കൊൽക്കത്ത

ശേഷി: 85,000

  • മറീന അരീന

ക്ലബ്: ചെന്നൈയിൻ എഫ്‌സി

നഗരം: ചെന്നൈ

ശേഷി: 40,000

  • ഫറ്റോർഡ സ്റ്റേഡിയം

ക്ലബ്: എഫ്‌സി ഗോവ

നഗരം: മർഗോ

ശേഷി: 19,000

  • ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയം

ക്ലബ്: ഹൈദരാബാദ് എഫ്.സി

നഗരം: ഹൈദരാബാദ്

ശേഷി: 30,000

  • ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ്

ക്ലബ്: ജംഷഡ്പൂർ എഫ്.സി

നഗരം: ജംഷഡ്പൂർ

ശേഷി: 24,424

  • മുംബൈ ഫുട്ബോൾ അരീന

ക്ലബ്: മുംബൈ സിറ്റി എഫ്.സി

നഗരം: മുംബൈ

ശേഷി: 18,000

  • ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം

ക്ലബ്: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി

നഗരം: ഗുവാഹത്തി

ശേഷി: 24,627

  • കലിംഗ സ്റ്റേഡിയം

ക്ലബ്: ഒഡീഷ എഫ്.സി

നഗരം: ഭുവനേശ്വർ

ശേഷി: 15,000

  • ശ്രീ കണ്ഠീരവ സ്റ്റേഡിയം

ക്ലബ്: ബെംഗളൂരു എഫ്.സി

നഗരം: ബെംഗളൂരു

ശേഷി: 25,810

  • ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം

ക്ലബ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

നഗരം: കൊച്ചി

ശേഷി: 41,000

എന്തുകൊണ്ട് ഐഎസ്എല്ലിൽ VAR വരുന്നില്ല? കാരണങ്ങൾ ഇതാ..

ഇവാൻ മുതൽ ഗോംബൗ വരെയുള്ള ബുദ്ധിരാക്ഷസന്മാർ..