in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഹ്യൂമേട്ടാ..ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വാനോളം പുകഴ്ത്തി വീണ്ടും ഇയാൻ ഹും

ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡ് മുതൽ സാക്ഷാൽ റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബെർണബുവിൽ വരെ പന്ത് തട്ടിയ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിതർ ബെർബറ്റോവ് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നാണ്, കൊച്ചിയിലെ സ്റ്റേഡിയം ആർത്തുല്ലസിക്കുമ്പോൾ അവിടെ ഭൂകമ്പം ഉണ്ടായ പോലെയാണ് അനുഭവപ്പെടുന്നതെന്നും ബെർബ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കൊച്ചിയിൽ കളിച്ചവർ ആർക്കും അത്ര പെട്ടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെയും ആരാധകരെയും മറക്കാനാവില്ല, കാരണം അവരുടെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മികച്ച അനുഭവം ഉണ്ടാകുന്നതെന്ന് അവർ തന്നെ പറയാറുണ്ട്.

ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡ് മുതൽ സാക്ഷാൽ റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബെർണബുവിൽ വരെ പന്ത് തട്ടിയ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിതർ ബെർബറ്റോവ് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നാണ്, കൊച്ചിയിലെ സ്റ്റേഡിയം ആർത്തുല്ലസിക്കുമ്പോൾ അവിടെ ഭൂകമ്പം ഉണ്ടായ പോലെയാണ് അനുഭവപ്പെടുന്നതെന്നും ബെർബ പറഞ്ഞു.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആരെയൊക്കെ മറന്നാലും അവർക്ക് മറക്കാൻ കഴിയാത്ത പേരാണ് ‘ഇയാൻ ഹും’ എന്ന കനേഡിയൻ താരത്തിന്റെ പേര്, ആരാധകരുടെ പ്രിയതാരമായ ഇയാൻ ഹും ക്ലബ്ബ് വിട്ടെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയസ് വഴി ബ്ലാസ്റ്റേഴ്‌സ് ഫാൻസുമായി സൗഹൃദം പങ്കിടുന്നുണ്ട്.

ഐaഎസ്എൽ പുതസീസണിന് മുന്നോടിയായി ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ്‌ ബംഗാളിനും ആശസകൾ നേർന്ന ഇയാൻ ഹും അവസാനം പറയുന്ന ഒരു കാര്യമുണ്ട്, ഫാൻസ്‌ സ്റ്റേഡിയങ്ങളിലേക്ക് തിരികെയെത്തുന്നത് കാണുന്നത് മികച്ചതായിരിക്കുമെന്ന് പറഞ്ഞ ഇയാൻ ഹും കൊച്ചിയിൽ എപ്പോഴും സ്പെഷ്യൽ ആയി എന്തെങ്കിലും ആരാധകർ സൃഷ്ടിക്കുമെന്നും പറഞ്ഞു.

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ലൂണയും കലിയൂഷ്നിയും നേടുന്ന ഗോളുകളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം രുചിച്ചു. മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്റ്റേഡിയം നിറഞ്ഞുനിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് മനോഹരമായ കാഴ്ചയെന്നാണ് ഇയാൻ ഹും പറഞ്ഞത്.ഈസ്റ്റ്‌ ബംഗാളുമായുള്ള മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഇയാൻ ഹുമിന്റെ ബാനറുകളും ഉയർന്നിരുന്നു.

ഡ്രസ്സിംഗ് റൂമിൽ വെച്ച് കോച്ച് നൽകിയ തന്ത്രം എന്താണ്? ഇവാൻ തന്നെ പറയുന്നു

ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയ താരം പുതിയ ക്ലബ്ബിൽ..!!