in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഡ്രസ്സിംഗ് റൂമിൽ വെച്ച് കോച്ച് നൽകിയ തന്ത്രം എന്താണ്? ഇവാൻ തന്നെ പറയുന്നു

തങ്ങളുടെ കളി കൈവിട്ടുപോയത് രണ്ടാം പകുതിയിലാണെന്ന് ഈസ്റ്റ്‌ ബംഗാൾ കോച്ചും ഇതിനകം സമ്മതിച്ചു കഴിഞ്ഞു. എന്തായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ആദ്യ പകുതിക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് തന്റെ കളിക്കാരോട് പറഞ്ഞത്? രണ്ടാം പകുതി പിടിച്ചടുക്കി മത്സരം സ്വന്തമാക്കാൻ ഇവാൻ നൽകിയ തന്ത്രം എന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം മത്സരശേഷം ഇവാൻ വുകോമാനോവിച് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ രണ്ടാം പകുതിയിൽ നടത്തിയ തകർപ്പൻ പ്രകടനത്തിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തകർത്തെറിഞ്ഞിരുന്നു.

ഐ എസ്എൽ സീസണിലെ ആദ്യ ഗോളുമായ് അഡ്രിയാൻ ലൂണയും അവസാന നിമിഷങ്ങളിൽ സൂപ്പർ സബ്ബായി വന്ന് രണ്ട് കിടിലൻ ഗോളുകൾ നേടിയ ഇവാൻ കലിയൂഷ്നിയുമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം ആരാധകർക്ക് മുന്നിൽ ഗംഭീരമാക്കിയത്.

ആദ്യ പകുതിയിൽ ബലാബലം മികച്ചുനിന്ന ഇരുടീമുകളും രണ്ടാം പകുതിയിൽ മൈതാനത്തെത്തിയപ്പോൾ കളി മാറി. ഈസ്റ്റ്‌ ബംഗാളിന് മേൽ രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് നമ്മൾ കണ്ടത്.

തങ്ങളുടെ കളി കൈവിട്ടുപോയത് രണ്ടാം പകുതിയിലാണെന്ന് ഈസ്റ്റ്‌ ബംഗാൾ കോച്ചും ഇതിനകം സമ്മതിച്ചു കഴിഞ്ഞു. എന്തായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ആദ്യ പകുതിക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് തന്റെ കളിക്കാരോട് പറഞ്ഞത്? രണ്ടാം പകുതി പിടിച്ചടുക്കി മത്സരം സ്വന്തമാക്കാൻ ഇവാൻ നൽകിയ തന്ത്രം എന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം മത്സരശേഷം ഇവാൻ വുകോമാനോവിച് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ ഗെയിം നിയന്ത്രിക്കുന്നത് തുടരാനും, നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനുമാണ് ഇവാൻ തന്റെ താരങ്ങളോട് പറഞ്ഞത്. കൂടാതെ ടീമിൽ വിശ്വസിച്ചുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ട് പോകണമെന്ന് ഇവാൻ നൽകിയ ഉപദേശം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളത്തിൽ പ്രതിഫലിപ്പിച്ചു.

“നമ്മുടെ ഗെയിം നിയന്ത്രിക്കുന്നത് നമ്മൾ തുടരണമെന്ന് പറഞ്ഞു, പക്ഷേ ഒന്നാമതായി
നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനും, റഫറിയുടെ തീരുമാനങ്ങളോട് പ്രതികരിക്കാതിരിക്കാനും, നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത മറ്റേതൊരു കാര്യത്തോടും പ്രതികരിക്കാതിരിക്കാനും കഴിവുള്ളവരായിരിക്കണം, കാരണം അത് ചെയ്യേണ്ട ആവശ്യമില്ല.”

“ഞങ്ങൾ ശാന്തത പാലിക്കണം, നിങ്ങൾ പരിഭ്രാന്തരാകുമ്പോൾ, സമ്മർദ്ദത്തിലായിരിക്കുമ്പോൾ, പ്രത്യേകിച്ചും നിങ്ങൾ ഇത്രയും വലിയ ആൾക്കൂട്ടത്തിനിടയിലായിരിക്കുമ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രാപ്തരായിരിക്കണം. മികച്ച ടീമുകളും നല്ല ടീമുകളും തമ്മിലുള്ള വ്യത്യാസം അതാണ്, അത് ഒരു നേട്ടമായിരിക്കും.”

“അങ്ങനെയാണ് കളിക്കാർ മികച്ചവരാകുന്നത്, ഈ ജനക്കൂട്ടത്തിന് മുന്നിൽ അവർ കൂടുതൽ മത്സരങ്ങൾ കളിക്കുന്നു, അങ്ങനെ അവർ മികച്ചവരാകും. അതിനാൽ ഞങ്ങൾ ടീമിൽ വിശ്വസിച്ചുകൊണ്ടേയിരിക്കണമെന്ന് പറഞ്ഞു, ശ്രദ്ധ കേന്ദ്രീകരിക്കാൻ, പ്രത്യേകിച്ച് രണ്ടാം പകുതിയിലെ ആദ്യ പത്ത്, പതിനഞ്ച് മിനിറ്റുകൾ.”

“കൂടുതൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചതിനാൽ കാര്യങ്ങൾ വീണ്ടും ആവർത്തിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരുന്നു, പ്രത്യേകിച്ച് ശാരീരികമായി, ഇതെല്ലാം ഞങ്ങളെ ഗോൾ നേടുന്നതിലേക്ക് നയിച്ചു, അതിനാൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

മോശം റഫറിയിങ്, നാടകീയത അരങ്ങേറിയ കിടിലൻ പോരാട്ടം?മൂന്നു പോയന്റ് നേടി ദി ബ്ലൂസ്

ഹ്യൂമേട്ടാ..ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വാനോളം പുകഴ്ത്തി വീണ്ടും ഇയാൻ ഹും