in

മൂന്ന് ഇന്നിങ്സിൽ 414 റണ്‍സ്! ഹാട്രിക് സെഞ്ച്വറി! റുതുരാജ് ഏകദിനത്തിലും തകർക്കുന്നു!

IPL ലെ ഓറഞ്ച് ക്യാപ്, പ്രമുഖരെ മറികടന്ന് CSK യുടെ റിട്ടൻഷൻ ലിസ്റ്റിൽ ഇടം, ഇന്ത്യൻ ടീമിൽ അരങ്ങേറ്റം, സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം, സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ സ്ഥിരത – എല്ലാം കടന്ന് രാജ്യത്തിന്റെ ആഭ്യന്തര ഏകദിന ടൂർണമെന്റിലും ‘അഴിഞ്ഞാട്ടം’ തുടരുകയാണ് ഈ യുവ ഓപണർ! മൂന്ന് ഏകദിന ഇന്നിങ്സുകളിൽ നിന്ന് 4__ റൺസ്! മൂന്ന് സെഞ്ച്വറികൾ! ഹാട്രിക് സെഞ്ച്വറിയുടെ ചൂട് അറിയാൻ വിധിക്കപ്പെട്ടത് കേരളവും!

ruturaj gaikwad

സ്വപ്ന തുല്യമായ ഫോം തുടരുകയാണ് മഹാരാഷ്ട്രയുടെ യുവ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വദ്. IPL ലും സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും വളരെ മികച്ച പ്രകടനങ്ങൾ നടത്തിയ ഈ മഹാരാഷ്ട്രക്കാരൻ വിജയ് ഹസാരെ ഏകദിന ട്രോഫിയിലും അവിശ്വസിനീയമായ ഫോം തുടരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും സെഞ്ച്വറികൾ നേടിയാണ് മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നത്.

എലൈറ്റ് ഗ്രൂപ്പ് ഡി യിലെ മൂന്നാം മത്സരത്തിൽ കേരളത്തിന് എതിരെയാണ് റുതുരാജ് ഇന്ന് സെഞ്ച്വറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രക്ക് വേണ്ടി 110 പന്തുകളിൽ നിന്നാണ് റുതു സെഞ്ച്വറി പൂർത്തിയാക്കിയത്.  129 പന്തുകളിൽ നിന്ന് 124 റൺസ് നേടി പുറത്തായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചേസ് ചെയ്യുമ്പോളാണ് സെഞ്ച്വറികൾ നേടിയത്.  കഴിഞ്ഞ മത്സരത്തില്‍ ഛത്തിസ്ഗഢിന് എതിരെ 143 പന്തുകളിൽ 14 ഫോറുകളും 5 സിക്സറുകളും ഉൾപടെ 154 റൺസ് നേടി പുറത്താവാതെ നിന്നു. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനെതിരെ 328 ചേസ് ചെയ്യുമ്പോഴും 136 റൺസിന്റെ മികച്ച ഇന്നിങ്സ് കളിക്കാൻ റുതുരാജിന് കഴിഞ്ഞു.

ruturaj gaikwad

മൂന്ന് ഇന്നിങ്സുകളിൽ നിന്ന് 400 റൺസ് കടന്നതോടെ നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോററും മറ്റാരുമല്ല. ഒരുപക്ഷേ ടിട്വന്റിയേക്കാൾ കൂടുതല്‍ ചേരുന്ന ഫോർമാറ്റ് ആണ് ഏകദിനം. റുതുവിന്റെ ശൈലിക്ക് കൂടുതല്‍ ചേരുന്ന ഫോർമാറ്റ്, റിസ്ക് പരമാവധി ഒഴിവാക്കിയുള്ള സ്കോറിങ് ശൈലിയും, സ്പിന്നിന് എതിരെയുള്ള അസാധ്യ ആധിപത്യവും എല്ലാം ഏകദിനത്തിൽ കൂടുതല്‍ ഗുണം ചെയ്യും.

കഴിഞ്ഞ IPL ൽ 45 ആവറേജിൽ 635 റൺസുമായി ഓറഞ്ച് ക്യാപ്പ് നേടിയിരുന്നു. ഒരു സെഞ്ച്വറിയും 4 ഫിഫ്റ്റികളും അടങ്ങിയ സീസണിൽ CSK യെ കിരീടത്തിലെത്തിക്കാൻ പ്രധാന പങ്ക് വഹിച്ചതും റുതുരാജ് ആണ്. ഈ വർഷം ടിട്വന്റിയിൽ 1000 റൺസ് നേടിയ ആദ്യ താരമായ റുതുരാജിനെ ന്യൂസിലാന്റിനെതിരെ ടിട്വന്റി പരമ്പരയിൽ തിരഞ്ഞെടുത്തു എങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
എന്നിരുന്നാലും ഫോം പരിഗണിച്ച് ചെന്നൈ സൂപ്പർ കിങ്സ് ആറ് കോടി രൂപക്ക് റുതുരാജിനെ നിലനിർത്തി.

അതെ സമയം ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത സഞ്ചുവിനും കൂട്ടർക്കും റുതുരാജിന്റെ ഇന്നിങ്സ് വൻ തലവേദന ആയി. ആദ്യ മത്സരത്തില്‍ വിജയിക്കുകയും രണ്ടാം മത്സരത്തിൽ പരാജയപ്പെടുകയും ചെയ്ത കേരളത്തിന് ഇന്ന് വിജയം അനിവാര്യമാണ്. രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താൻ കഴിയാതെ പോയ ക്യാപ്റ്റന്‍ സഞ്ചു സാംസണിലും മികച്ച ഫോമിലുള്ള സഹ ക്യാപ്റ്റന്‍ സച്ചിൻ ബേബിയിലുമാണ് കേരളത്തിന്റെ പ്രതീക്ഷ.

മെസ്സി ബാഴ്സ വിട്ട് PSG-യിലെത്തിയതിൽ മുൻ ബാഴ്സ താരം പറഞ്ഞത് ഇങ്ങനെ..

ഡീഗോ മറഡോണയുടെ മോഷ്ടിച്ച വാച്ച് അസമിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ…