ബംഗളുരു എഫ്‌സി ഇതാ രാജാകീയമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നു. അത്ഭുതകരമായ യാത്രയായിരുന്നു അത് ഒരു ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ബഹുദൂരം പിന്നിലായ ടീം ഇപ്പോൾ ഐ സ് എലിന്റെ ഫൈനലിൽ.
പ്ലേ ഓഫീനു പോലും യോഗ്യത നേടില്ല എന്ന രീതിയില്‍ എല്ലാവരും എഴുതി തള്ളിയ ടീമാണ് അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ഫൈനലില്‍ എത്തി നില്‍ക്കുന്നത്. തുടര്‍ വിജയങ്ങള്‍ക്ക് ഒടുവില്‍ നോക്ക് ഔട്ടിലേക്ക് എത്തുകയും, നോക്ക് ഔട്ടില്‍ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു.
ബംഗളൂരു നടത്തിയ ഈ കുതിപ്പ് ആരും പ്രതീക്ഷ ഇല്ലത്തെ ഒന്നാണ് കാരണം തുടർ തോൽവികൾ വലിയ വെല്ലുവിളി ഉയർത്തിയ അവർ പിന്നീട് വിജയങ്ങളുടെ ഒരു യാത്രയാണ് നടത്തിയത്.