കോഴിക്കോടും മലപ്പുറത്തും നടക്കുന്ന ഹീറോ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് അവരുടെ സീനിയർ ടീമിനെ സജ്ജമാക്കി കളത്തിലിറക്കാൻ തീരുമാനിച്ചു കഴിഞ്ഞു.
ബ്ലാസ്റ്റേഴ്സിന്റെ ടീമിലെ എല്ലാ താരങ്ങളോടും മാർച്ച് 25ന് ഉള്ളിൽ റിപ്പോർട്ട് ചെയ്യാൻ ക്ലബ് ആവിശ്യപെട്ടിട്ടുണ്ട്.അവധിയിൽ പോയ വിദേശ താരങ്ങൾ എല്ലാം മടങ്ങി എത്തുമെന്ന് ക്ലബ് ഡയറക്ടർ പറഞ്ഞിട്ടുണ്ട്.
നിലവിൽ ഐ സ് എൽ ഫൈനൽ കളിക്കുന്ന ബെംഗളുരുമായി ബ്ലാസ്റ്റേറ്റെഴ്സിന് കോഴിക്കോട് ഒരു മത്സരം ഉണ്ട്.വിവാദമായ ഐ സ് എൽ പ്ലേ ഓഫ് പോരാട്ടത്തിന് ശേഷം ഒരു ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു മത്സരം.
എന്നാൽ ബംഗളൂരു എഫ്‌സി അവരുടെ റിസർവ് ടീമിനെയാവും സൂപ്പർ കപ്പിൽ കേരളത്തിലേക്ക് അയക്കുക.സുനിൽ ഛേത്രി അടക്കമുള്ള താരങ്ങൾ ഉണ്ടാവില്ല എന്നാണ് വ്യക്തമാവുന്നത്.